സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതിക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2025 ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. സംസ്ഥാന സർക്കാരുകള്‍ക്കും ഇത് മാതൃകയാക്കാം. 23 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് പ്രയോജനം കിട്ടുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാന സർക്കാരുകളും നടപ്പാക്കിയാല്‍ 90ലക്ഷം ജീവനക്കാർക്ക് പ്രയോജനമാകും. ജീവനക്കാർക്ക് നിലവിലെ ദേശീയ പെൻഷൻ പദ്ധതിയില്‍ ( എൻ.പി.എസ്) തുടരാനും യു.പി.എസിനും ഓപ്ഷൻ നല്‍കും.

പ്രധാന കാര്യങ്ങൾ:

പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു: 

ഹിമാചൽ പ്രദേശിലെ സമാനമായ പ്രതിഷേധങ്ങളെ തുടർന്ന്, കേന്ദ്ര സർക്കാർ പഴയ പെൻഷൻ പദ്ധതിയിലേക്ക് സമാനമായ ഒരു പദ്ധതി അവതരിപ്പിച്ചു.

യു.പി.എസ് (ഏകീകൃത പെൻഷൻ പദ്ധതി): 

2025 ഏപ്രിൽ 1 മുതൽ 23 ലക്ഷം കേന്ദ്ര സർവ്വീസ് ജീവനക്കാരെ ഇത് ബാധിക്കും.

പ്രയോജനം: പ്രധാനമായും 25 വർഷം സർവീസുള്ളവർക്ക്.

കുടിശ്ശിക: പുതിയ പദ്ധതിയിലേക്ക് മാറുന്നവരുടെ കുടിശ്ശിക അടക്കം കേന്ദ്ര സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത.

പദ്ധതി മാറ്റം: ഒരിക്കൽ യു.പി.എസ് തിരഞ്ഞെടുത്താൽ പിന്നീട് പദ്ധതി മാറ്റാൻ കഴിയില്ല.


 പ്രധാന പ്രയോജനങ്ങൾ:

  1.  അവസാന 12 മാസത്തെ ശമ്പളത്തിന്റെ 50% പെൻഷൻ.
  2.  60% കുടുംബ പെൻഷൻ.
  3.  10 വർഷം സർവ്വീസുള്ളവർക്ക് 10,000 രൂപ മാസ പെൻഷൻ.
  4.  വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റിക്കു പുറമെ ലപ്‌സം പേമെന്റ്.
  5.  ജീവനക്കാരുടെ വിഹിതം: 10%
  6.  സർക്കാർ വിഹിതം: 18.5% (നിലവിലെ 14%ൽ നിന്ന് വർദ്ധിച്ചു)
  7.  എൻ.പി.എസിലെ ജീവനക്കാർക്ക്: യു.പി.എസിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ട്.


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment