Plus Two Business Studies Chapter Wise Questions and Answers Chapter 3 Business Environment


Plus Two Business Studies Chapter Wise Questions and Answers Chapter 3 Business Environment


Question 1.
Which among the following is not a component of economic environment?
താഴെപ്പറയുന്നവയിൽ സാമ്പത്തിക ചുറ്റുപാടിന്റെ ഘടകം അല്ലാത്തത് ഏത്?

a. Economic system – സാമ്പത്തിക വ്യവസ്ഥ
b. Stability of government – സർക്കാരിന്റെ സ്ഥിരത
c. Interest rates and tax rates – പലിശ നിരക്കും നികുതി നിരക്കും
d. Foreign trade balance – വിദേശവാണിജ്യ സന്തുലനം
Answer:
b. Stability of government
സർക്കാരിന്റെ സ്ഥിരത


Question 2.
Identify the factor which comes under economic environment of the business.
വ്യവസായത്തിലെ സാമ്പത്തിക അന്തരീക്ഷത്തിൽ വരുന്ന ഘടകം കണ്ടെത്തുക

a. Level of literacy – സാക്ഷരത നിരക്ക്
b. Labour legislations – തൊഴിൽ നിയമങ്ങൾ
c. Infrastratural facilities – അടിസ്ഥാന സൗകര്യങ്ങൾ
d. Tax rate – നികുതി നിരക്ക്

Answer:
d. Tax rate
നികുതി നിരക്ക്

3. What is L.P.G in context of business environment 
ബിസിനസ്സ് അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ L.P.G എന്താണ്

a. Locally Produced Goods പ്രാദേശികമായി നിർമ്മിക്കുന്ന ചരക്കുകൾ
b. Liberalisation, Privatisation, Globalisation, ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം,ആഗോളവൽക്കരണം
c. Liquefied Petroleum Gas ദ്രവീകൃത പെട്രോളിയം വാതകം
d. None of these ഇതൊന്നുമല്ല

Answer:
b. Liberalisation, Privatisation, Globalisation, ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം,ആഗോളവൽക്കരണം

Question 4.

Pick out the factor which does not form part of the economic environment of a business firm
ഒരു വ്യവസായ സ്ഥാപനത്തിന്റെ സാമ്പത്തിക ചുറ്റുപാടിന്റെ ഭാഗമാകാത്ത ഘടകം കണ്ടെത്തുക.

a. Tax rate – നികുതി നിരക്ക്
b. Disinvestment – ഓഹരി വിറ്റഴിക്കൽ
c. Internet banking – ഇന്റർനെറ്റ് ബാങ്കിംഗ്
d. Economic policy – സാമ്പത്തിക നയം

Answer:
c. Internet banking
ഇന്റർനെറ്റ് ബാങ്കിംഗ്

Question 5.
Find out the environment which describes the characteristics of the society.
ഇവയിലേതാണ് സാമൂഹിക സ്വഭാവം കാണിക്കുന്ന പരിതസ്ഥിതി

a. Political environment – രാഷ്ടീയ പരിതസ്ഥിതി
b. Legal environment – നിയമ പരമായ പരിതസ്ഥിതി
c. Social environment – സാമൂഹിക പരിതസ്ഥിതി
d. Technological environment – സാങ്കേതികമായ പരിതസ്ഥിതി

Answer:
c. Social environment
സാമൂഹിക പരിതസ്ഥിതി

Question 6.

Which among the following is not a component of social environment
താഴെപ്പറയുന്നവയിൽ സാമൂഹിക ചുറ്റുപാടിന്റെ ഘടകമല്ലാത്തത് ഏത്?

a. Attitude of people – ജനങ്ങളുടെ മനോഭാവം
b. literacy rate – സാക്ഷരത നിരക്ക്
c. Educational system – വിദ്യാഭ്യാസ അവസ്ഥ
d. Employment rate – തൊഴിൽ നിരക്ക്

Answer:
d. Employment rate
തൊഴിൽ നിരക്ക്

Question 7.
Which of the following does not characterise the business environment?
താഴെപ്പറയുന്നവയിൽ ബിസിനസ്സ് പരിതസ്ഥിതിയെ വിശേഷിപ്പിക്കാത്ത ഘടകമേത്?

a. Uncertainty അനിശ്ചിതത്വം
b. Employees – തൊഴിലാളികൾ
c. Relativity – ആപേക്ഷികത
d. Complexity – സങ്കീർണ്ണത

 Answer:
b. Employees
തൊഴിലാളികൾ

8. Give an example of change in Economic environment which affect business organisation
ബിസിനസ്സ് ഓർഗനൈസേഷനെ ബാധിക്കുന്ന സാമ്പത്തിക അന്തരീക്ഷത്തിലെ മാറ്റത്തിന്റെ ഒരു ഉദാഹരണം നൽകുക

a. New inventions  പുതിയ കണ്ടുപിടുത്തങ്ങൾ
b. Implementation of GST in 2017,  2017 ൽ ജിഎസ്ടി നടപ്പാക്കൽ
c. Rise in inflation rate പണപ്പെരുപ്പ നിരക്കിൽ ഉയർച്ച
d. Belief, customs and traditions of people ആളുകളുടെ വിശ്വാസം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ 

 Answer:
c. Rise in inflation rate
പണപ്പെരുപ്പ നിരക്കിൽ ഉയർച്ച

Question 9.
Which of the following best indicates the importance of business environment?
താഴെപ്പറയുന്നവയിൽ ബിസിനസ്സ് പരിതസ്ഥിതിയുടെ പ്രാധാന്യം സൂചിപ്പിക്കുന്നത് ഏത്?

a. Identification – തിരിച്ചറിയൽ
b. Improvement in performance – മെച്ചപ്പെട്ട നിർവ്വഹണം
c. Coping with rapid changes – പെട്ടന്നുള്ള മാറ്റം
d. All of them – ഇവയെല്ലാം

Answer:
d. All of them
ഇവയെല്ലാം

Question 10.
Which of the following is an example of social environment?
സാമൂഹിക പരിതസ്ഥിതിയുടെ ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?

a. Money supply in the economy –    സമ്പദ് വ്യവസ്ഥയിലെ ധനവിതരണം
b. Consumer Protection Act – ഉപഭോക്ത സംരക്ഷണ നിയമം
c. The Constitution of the country – രാജ്യത്തിന്റെ ഭരണഘടന
d. Composition of family – കുടുംബ സംയോജന

Answer:
d. Composition of family
കുടുംബ സംയോജനം

Question 11.
Liberalisation means
ഉദാരവൽക്കരണം അർത്ഥമാക്കുന്നത്

a. Integration among economies – ഇക്കോണമീസ് തമ്മിലുള്ള സംയോജനം
b. Reduced government controls and restrictions – ഗവൺമെന്റിന്റെ കുറഞ്ഞ നിയന്തണവും നിബന്ധനയും
c. Policy of planned disinvestment’s – ഓഹരി വില്പനയുടെ പദ്ധതികൾ
d. none of them – ഇവയൊന്നുമല്ല.

Answer:
b. Reduced government controls and restrictions
ഗവൺമെന്റിന്റെ കുറഞ്ഞ നിയന്തണവും നിബന്ധനയും

Question 12.
Abolition of unnecessary licencing and quotas are examples of........
അനാവശ്യ ലൈസൻസിംഗും ക്വാട്ടകളും നിർത്തലാക്കുന്നത് ........

a. Globalisation ആഗോളവൽക്കരണം
b. Privatisation സ്വകാര്യവൽക്കരണം
c. Liberalisation ഉദാരവൽക്കരണം
d. Demonetisation ഡെമോണിറ്റൈസേഷൻ

Answer:
c. Liberalisation ഉദാരവൽക്കരണം

Question 13.
Which of the following does not explain the impact of Government policy changes on business and industry?

താഴെപ്പറയുന്നവയിൽ ഗവൺമെന്റിന്റെ നയവ്യതിയാനങ്ങൾ മൂലം ബിസിനസ്സിലും വ്യവസായത്തിലും ഉണ്ടാകുന്ന പ്രത്യാഘാതം വിശദീകരിക്കുക

a. More demanding customers – ഉപഭോക്താക്കളുടെ ആവശ്യക്കൂടുതൽ
b. Increasing competition – കൂടിക്കൊണ്ടിരിക്കുന്ന മത്സരം
c. Change in agricultural prices – കാർഷിക വിലയിൽ വരുന്ന മാറ്റം
d. Market orientation – മാർക്കറ്റ് ക്രമീകരണം
Answer:
c. Change in agricultural prices
കാർഷിക വിലയിൽ വരുന്ന മാറ്റം

Question 14.
What do you understand by business environment?
ബിസിനസ്സ് പരിതസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്?

Answer:
Environment literally means surroundings in which a person or organisation operates. Business environment refers to all forces – economic, social, political, technological etc. and institutions like suppliers, consumers, competitors, finances, government etc. which are external to the business. Businessmen have very little control over these factors. The success of business depend on correctly forecasting the environmental factors.
ഒരു വ്യക്തിക്ക് അല്ലെങ്കിൽ സംഘടനയ്ക്ക് പ്രവർത്തിക്കേണ്ടിവരുന്ന ചുറ്റുപാടുകൾ അഥവാ സാഹചര്യങ്ങളെയാണ് പരിതസ്ഥിതി എന്നു പറയുന്നത്. ഒരു ബിസിനസ്സ് സ്ഥാപനത്തിന് ഇടപെടേണ്ടി വരുന്ന രാഷ്‌ടീയവും  സാമൂഹികവും സാമ്പത്തികവും, സാങ്കേതികവും സാംസ്കാരികവുമായ ശക്തികളെയാണ് ബിസിനസ്സ് പരിതസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു സ്ഥാപനത്തിന് അതിന്റെ ലക്ഷ്യം നേടുന്നതിന് സപ്ലയർമാർ, ഇടപാടുകാർ, എതിരാളികൾ, ഫൈനാൻസിയർമാർ, സർക്കാർ തുടങ്ങിയവരുമായി ഇടപെടേണ്ടതുണ്ട്. ഇവരും പരിതസ്ഥിതി എന്നതിൽപ്പെടും. ഇത്തരം ഘടകങ്ങളുടെമേൽ ബിസിനസ്സിന് കാര്യമായൊരു നിയന്ത്രണ ശക്തിയുമില്ല.

Question 15.
Briefly discuss the impact of Government policy changes on business and industry.
ഗവൺമെന്റിന്റെ നയവ്യതിയാനങ്ങൾ ബി സിനസ്സിലും വ്യവസായത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതം വിശദീകരിക്കുക.

Answer:

  1. Increasing competition – മത്സരം കൂടിവരുന്നു.
  2. More demanding customers – ഉപഭോക്താക്കളുടെ ആവശ്യം കൂടിവരുന്നു.
  3. Rapidly changing technological environment – ടെൿനോളജിക്കൽ പരിതസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ,
  4. Necessity for change – മാറ്റത്തിന്റെ ആവശ്യകത.
  5. Need for developing human resources – മാനുഷിക വിഭവത്തിന്റെ വികസനം – ആവശ്യമായിരുന്നു.
  6. Market orientation – മാർക്കറ്റ് ക്രമീകരണം.
  7. Loss of budgetory support to the public sector – പബ്ലിക്ക് സെക്ടറിലേക്കുള്ള ബഡ്ജറ്ററി സപ്പോർട്ടിന്റെ അഭാവം.

Question 16.

Mention the various dimensions of business environment.
ബിസിനസ്സ് പരിതസ്ഥിതിയുടെ ഘടകങ്ങൾ ഏതൊക്കെയെന്ന് സൂചിപ്പിക്കുക?

Answer:

  1. Economic environment – (സാമ്പത്തിക പരിതസ്ഥിതി)
  2. Social environment – (സാമൂഹിക പരിതസ്ഥിതി
  3. Technological environment – (സാങ്കേതികമായ പരിതസ്ഥിതി)
  4. Political environment – (രാഷ്ടീയ പരിതസ്ഥിതി)
  5. Legal environment – (നിയപരമായ പരിതസ്ഥിതി)

Question 17.
The laws made by government are of utmost importance to business. Why?
ഗവൺമെന്റ് ഉണ്ടാക്കുന്ന നിയമങ്ങൾ ബിസിനസ്സുകാരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് കാരണം?

Answer:
The legal environment of a country has high importance on the functioning of business organisations. Legal environment includes the Acts that have been passed by the parliament and the state legislature. The laws related to business made by government are of utmost importance. All members of business community must follow these laws.
ബിസിനസ്സ് സംഘടനകളുടെ പ്രവർത്തനത്തിന് ഒരു രാജ്യത്തിലെ നിയമ പരിതസ്ഥിതി പരമപ്രധാനമാണ്, പാർലമെന്റും നിയമസഭയും   പാസാക്കുന്ന നിയമങ്ങളാണ് നിയമ പരിതസ്ഥിതി സൃഷ്ടിക്കുന്നത്. ബിസിനസ്സ് സംബന്ധിച്ച നിയമങ്ങൾ അതിപ്രധാനമാണ്. ബിസിനസ്സുകാരെല്ലാം തന്നെ അനുവർത്തിക്കേണ്ട നിയമങ്ങളാണിവ,

Question 18.
The aim of globalisation is to look upon the world as a ‘global village’. Can you describe this from the point of view of a commerce student?
ലോകത്തെ ഒരു ആഗോള ഗ്രാമമായി കാണാൻ പ്രേരിപ്പിക്കുക എന്നതാണ് ആഗോളവൽക്കരണത്തിന്റെ ലക്ഷ്യം ഒരു കോമേഴ്സ് വിദ്യാർത്ഥിയുടെ കാഴ്ച്ചപ്പാടുവച്ച് നിങ്ങൾക്കിന് വിശദീകരിക്കാൻ കഴിയുമോ?

Answer:
Globalisation means free movement of goods, capital and labour across the globe. For a country, globalization means integrating its economy with the global economy. This involves reduction of import duties, encouragement of foreign investment and outward orientation for the economy.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ ഭാഗത്തേക്കും സാധങ്ങളും മൂലധവും തൊഴിലാളികളും നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ആഗോളവൽ ക്കരണം എന്നുപറയുന്നത്. ഒരു രാജ്യത്ത സംബന്ധിച്ചാവുമ്പോൾ, ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ് വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതാണ് ആഗോളവൽക്കരണം. ഇതിന് ഇറക്കുമതി ച്ചുങ്കങ്ങൾ കുറയ്ക്കുക്കേണ്ടി വരും. വിദേശ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കണം.

Question 19.
Some economic policies are favourable while others are unfavourable to the business. Do you agree with this?
സാമ്പത്തിക നയങ്ങളിൽ ചിലത് ബിസിനസ്സിന് അനുകൂലമാണെങ്കിൽ മറ്റു ചിലത് പ്രതികൂലമാണ്, നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?

Answer:
I agree with the said statement because some of the economic policies of the government may adversely affect the business organisation and some policies may be favourable to the business.
ഞാൻ ഈ പറഞ്ഞതിനോട് യോജിക്കുന്നു, ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങളിൽ ചിലത് ബിസിനസ്സിന് അനുകൂലവും ചിലത് പ്രതികൂലവുമാണ്.

Question 20.
Environment scanning helps to gets a detailed information regarding the situation around the business. Give your comments.
പരിതസ്ഥിതി സൂക്ഷമമായി നിരീക്ഷിക്കുന്ന പക്ഷം, ബിസിനസ്സിനു ചുറ്റുമുള്ള സ്ഥിതിഗതികളെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയും നിങ്ങളുടെ അഭിപ്രായമെന്താണ്?

Answer:
For adjusting operation of an organisation, according to the environment, environment scanning is essential. Environment scanning means monitoring the environment of each organisation and identifying constraints and opportunities before them. It will help to know the impact of different events, issues, trends on this strategic management process.
ഒരു സംഘടനയുടെ പ്രവർത്തനങ്ങളെ പരിതസ്ഥിതിക്കനുസൃതമാക്കണമെങ്കിൽ പരിതസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു തീരൂ. പരിതസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയെന്നു പറഞ്ഞാൽ ഓരോ സംഘടനയുടേയും പരിതസ്ഥിതി പരിശോധിക്കുകയും അവസരങ്ങളും പ്രതിബന്ധങ്ങളും മനസ്സിലാക്കുകയും ചെയ്യുക എന്നാണർത്ഥം.  മർമ്മ പ്രധാനമായ മാനജ്മെന്റ് പ്രക്രിയയിന്മേൽ പ്രവണതകൾ, പ്രശ്നങ്ങൾ, വ്യത്യസ്ത സംഭവങ്ങൾ എന്നിവ ഏല്പിക്കുന്ന ആഘാതം മനസ്സിലാക്കാൻ അത് സഹായിക്കും.

Question 21.
State the importance of state industrial policy.
സംസ്ഥാന വ്യവസായ നയത്തെക്കുറിച്ച് വിശദമാക്കുക

Answer:
The industrial policy of state government helps to develop the industrial growth of our state. The following are the new developments and achievements of the new industrial policy.
സംസ്ഥാനത്തിന്റെ വ്യവസായ നയം വ്യവസായങ്ങളെ വളർച്ചയിലേക്ക് നയിക്കുന്ന രീതിയിലേക്ക് വികസിച്ചിരിക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങൾ സംസ്ഥാനത്ത വ്യവസായങ്ങളുടെ വളർച്ചയേയും നേട്ടങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള പു തിയ ചുവട് വയ്പാണ്.

(a) The new industrial policy helps to increase the industrial growth rate.
പുതിയ വ്യവസായിക നയം വ്യവസായികവളർച്ചാനിരക്ക് വർദ്ധിക്കുന്നതിന് സഹായിക്കുന്നു.
(b) It creates a favourable climate for the industrial development.
വ്യവസായിക വികസനത്തിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു.
(c) It helps to give a new face to the public sector.
പൊതു മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നു.
(d) It helps to generate employment opportunities in industrial sector.
വ്യവസായിക രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സ്രെഷ്ടിക്കുന്നതിന് സഹായിക്കുന്നു.
(e) It helps to adopt liberalisation in industrial sector.
വ്യവസായിക രംഗത്ത് ഉദാരവൽക്കരണം നടപ്പാക്കുന്നതിന് സഹായിക്കുന്നു.


Question 22.
It is generally observed that product innovation is one of the best ways to strengthen the market standing of every business. Does scanning the business environment help in this regard? Give your justification?
വിപണികളിൽ ബിസിനസ്സ് ശക്തിപ്പെടുന്ന തിന് ഉൽപ്പന്ന നവീകരണം നല്ല മാർഗമാണെന്ന് പറയപ്പെടുന്നു. വ്യാപാര പരിസ്ഥിതിയുടെ പരിശോധന ഈ കാര്യത്തിൽ നല്ലതാണോ? നിങ്ങളുടെ ന്യായീകരണം വ്യക്തമാക്കുക.

Answer:
Yes, business environment provides opportunities to know the customers. Environment scanning helps to know the tastes and preferences of the customers. This will throw light on the need for a new product or improving the existing one. A business unit becomes successful when they are rightly scanned by their environment.
ശരിയാണ് ഉപഭോക്താവിന്റെ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും അറിയാൻ ബിസിനസ്സ് പരിതസ്ഥിതി അറിയുന്നത് വളരെ നല്ലതാണ്. പുതിയ ഉല്പന്നങ്ങളിൽ മാറ്റം വരുത്താണോ എന്നറിയാൻ ഈ പഠനം വളരെ  സഹായകരമാണ്.

Question 23.
‘The new economic policy made it clear that no business can survive with out technological advancement’. Do you agree with this?
സാങ്കേതികമായ പുരോഗതിയില്ലാതെ ഒരു ബിസിനസ്സിനും നിലനിൽക്കാനാവില്ലെന്ന് പുതിയ സാമ്പത്തിക നയം വ്യക്തമാക്കു ന്നു. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? സമർത്ഥിക്കുക.

Answer:
Yes, The new economic policy made it clear that no business can survive without technological advancement To strengthen the technical base and improve the quality of goods, industries spend a good share of their funds for research and development. Before the new economic policy, organisation were not interested in research and development But liberalisation policy compelled them to upgrade their products. For this research and development became inevitable. New economic policy guides us to think about world class technology along with competitive finance.

സാങ്കേതികമായ പുരോഗതിയില്ലാതെ ഒരു ബിസിനസ്സിനും നിലനിൽക്കാനാവില്ലെന്ന് പുതിയ സാമ്പത്തിക നയം വ്യക്തമാക്കു ന്നു. തങ്ങളുടെ സാങ്കേതികമായ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഉല്പ്പന്നങ്ങളുടെ ഗുണമേന്മ കൂട്ടുന്നതിനുമാണ് വ്യവസായികൾ ഗവേഷണ വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ പണത്തിൽ നല്ലൊരു ഭാഗവും വിനിയോഗിക്കുന്നത്, പുതിയ സാമ്പത്തിക നയം പ്രഖ്യാപിക്കുന്നതിനു മുമ്പ് വ്യവസായികൾക്ക് ഗവേഷണ വികസന പ്രവർത്തനങ്ങളിൽ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഉദാരവൽക്കരണ നയം തങ്ങളുടെ ഉല്പന്നങ്ങളുടെ മേന്മ വർദ്ധിപ്പിക്കാൻ അവരെ നിർബന്ധിതരാക്കി, ഇതിന് ഗവേഷണ-വികസനപ്രവർത്തനങ്ങൾ അനിവാര്യമായിരുന്നു. പുതിയ സാമ്പത്തിക നയം ലോകനിലവാരത്തിലുള്ള സാങ്കേതികവിദ്യയെക്കുറിച്ചു മത്സരാത്മക ധനകാര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

Question 24.

Briefly explain the following:
താഴെപ്പറയുന്നവ ചുരുക്കി വിശദീകരിക്കുക.

Answer:
(a) Liberalisation – ഉദാരവൽക്കരണം
(b) Privatisation – (സ്വകാര്യവൽക്കരണം)
(c) Globlisation – ആഗോളവൽക്കരണം

Liberalisation
(ഉദാരവൽക്കരണം)
Liberalisation means liberating the economy from the regulations and restrictions on economic growth. The old policy of license permits, quotas and controls discouraged private enterprise. All these policies adversely affected industrialisation and economic growth.
സാമ്പത്തിക വളർച്ചയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നിന്ന് സമ്പദ് വ്യവസ്ഥയെ മോചിപ്പിക്കുക എന്നാണ് ഉദാർവൽക്കരണം എന്നതിന്റെ അർത്ഥം. ലൈസ ൻസ്, പെർമിറ്റ്,കോട്ട, നിയന്ത്രണം എന്നിവയടങ്ങിയ പഴയ സ്വകാര്യ സംരംഭകരെ നിരുത്സാഹപ്പെടുത്തുന്ന ഒന്നായിരുന്നു. ഇതു  വ്യവസായവൽക്കരണത്തെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിച്ചു.

Privatisation 
(സ്വകാര്യവൽക്കരണം)
Privatisation means inducting private ownership, management and control into public sector undertakings. Privatisation is the opposite of ‘nationalisation’. The role of the private sector is being encouraged.
സ്വകാര്യ ഉടമസ്ഥത, മാനേജ്മെന്റ്, നിയന്തണം എന്നീ കാര്യങ്ങൾ പൊതുമേഖല സ്ഥാപനങ്ങളിൽ കൊണ്ടുവരുന്നതിനെയാണ് സ്വകാര്യവൽക്കരണം എന്നതുകൊണ്ട് അർഥമാക്കുന്നത്.

Globalisation 
(ആഗോളവൽക്കരണം)
Globalisation means free movement of goods, capital and labour across the globe. For a country, globalization means integrating its economy with the global economy. This involves reduction of import duties, encouragement of foreign investment and outward orientation for the economy.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ ഭാഗത്തേക്കും സാധനങ്ങളും മൂലധനവും തൊഴിലും നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയ്ക്കാണ് ആഗോളവൽക്കരണം എന്നുപറയുന്നത്. ഒരു രാജ്യത്തെ സംബ ന്ധിച്ചാവുമ്പോൾ, ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോളസമ്പദ് വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതാണ് ആഗോളവൽക്കരണം. ഇതിന് ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കേണ്ടി വരികയും വിദേശ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വേണം.


Question 25.

Why it is important for business enterprises to understand their environment? Explain briefly.
പരിതസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുക എന്നത് ഒരു ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് എന്ന ആശയം ചുരുക്കി വിശദീകരിക്കുക.

Answer:
Importance of environment
(വ്യാപാര പരിതസ്ഥിതിയുടെ പ്രധാന്യം)

1. It enables the firm to identify opportunities and get the first mover advantage
(പുതിയ അവസരങ്ങളിൽ നിന്ന് ആദ്യം മുതലെടുക്കാൻ സഹായിക്കുന്നു.
Opportunities are the positive trends that helps firms to grow. A good knowledge of business environment helps a manager to identify such opportunities earlier to take its benefit, rat her than losing it to other competing enterprises.
ബിസിനസ്സിന്റെ പരിതസ്ഥിതിയെക്കുറിച്ചുള്ള പഠനം വഴി ബിസിനസ്സിന് ഭാവിയിലുണ്ടാകുന്ന അവസരങ്ങൾ നേരത്തെ മനസ്സിലാക്കാനും, അത് ആദ്യം മുതലെടുക്കാനും, അതുവഴി കൂടുതൽ ലാഭം നേടാനും ബിസിനസ്സിനെ സഹായിക്കുന്നു. ബിസിനസ്സിനെ അതിന്റെ എതിരാളികളെക്കാൾ വളരെ മുന്നിൽ എത്തിക്കാൻ ഇത് സഹായിക്കുന്നു.

2. It helps the firm to identify threats and early warning signals
(ഭാവിയിലെ ഭീഷണികളെക്കുറിച്ച് മുൻകൂ ട്ടി മുന്നറിയിപ്പ് ലഭിക്കുന്നു)
Threats refer to the negative trends, which will hinder the performance of the enterprise. The businessmen, who are able to scan and understand the business environment on time get a warning signal to deal with such negative changes.
ബിസ്സിനസ്സുകാർക്ക് തങ്ങളുടെ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഭാവിയിലുണ്ടാകുന്ന ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് പരിതസ്ഥിതി വിശകലനം സഹായിക്കുന്നു. ഈ സൂചനകൾ നേരത്തെ ലഭിക്കുന്നതിനാൽ ബിസിനസ്സുകാർക്ക് അതനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ സാധിക്കും

3. It helps in Tapping useful resources
(ഉല്പ്പന്നങ്ങളുടെ നിർമ്മാണത്തിന് ആവ ശ്യമായ വിഭവങ്ങൾ ഒരുക്കാൻ സഹായി ക്കുന്നു.)
A good understanding of environment helps the firm to convert re sources into output required by the environment and society.
പരിസ്ഥിതിയ്ക്കും സമൂഹത്തിനും ആവശ്യമായരീതിയിൽ വിഭവങ്ങളെ ഔട്ട്പുട്ടാക്കി മാറ്റണമെങ്കിൽ പരിതസ്ഥിതിയെക്കുറിച്ച് നല്ലപോലെ മനസ്സിലാക്കണം


Question 26.
How would you characterise business environment? Explain, with examples, the difference between general and specific environment.
ബിസിനസ്സ് പരിതസ്ഥിതിയെ നിങ്ങൾ എങ്ങനെ പ്രതിപാദിക്കും? പൊതുവായ പരിതസ്ഥിതിയും പ്രത്യക പരിതസ്ഥിതിയും തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം വ്യക്തമാക്കുക.

Answer:
1. All the external forces
(ബാഹ്യ സ്വാധീന ശക്തികൾ)
Business environment includes all the forces, institutions and factors which directly or indirectly affect the business organizations.
ബിസിനസ്സ് പരിതസ്ഥിതിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും നേരിട്ടോ അല്ലാതെയോ ബിസിനസ്സ് സ്ഥാപനത്ത ബാധിക്കുന്നവയാണ്.

2. Specific and general forces
(പ്രത്യേകവും പൊതുവായതുമായ സ്വാധീന ശക്തികൾ)
Business environment includes specific forces such as investors, customers, competitors and suppliers. Non-human or general forces are social, legal, technological, political, etc. Which affect the business indirectly.
ബിസിനസ്സ് പരിതസ്ഥിതിയുടെ പ്രത്യേക സ്വാധീന ശക്തികളാണ് നിക്ഷേപകർ, ഉപ് ഭോക്താക്കൾ, എതിരാളികൾ, വിതരണക്കാർ തുടങ്ങിയവർ, പൊതുവായ സ്വാധീനശക്തികളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ് സാമൂഹ്യം, നിയമം, ടെക്നോളജി, രാഷ്ട്രീയം  തുടങ്ങിയവ. ഇവയെല്ലാം തന്നെ ബിസിനസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

3. Inter-relation
(പരസ്പര ബന്ധം)
All the forces and factors of Business environment are inter-related to each other.
ബിസിനസ്സ് പരിതസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ ഘടകങ്ങളും പരസ്പര ബന്ധമുള്ളതായിരിക്കും.

4. Uncertainity
(നിശ്ചയമില്ലാത്ത)
It is very difficult to predict the change of business environment. As environment is changing very fast.
ബിസിനസ്സ് പരിതസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ബിസിനസ്സ് പരിതസ്ഥിതിയിൽ വളരെ പെട്ടെന്ന് മാറ്റങ്ങൾ സംഭവിക്കുന്നു

5. Dynamic
(ചലനാത്മകമായ)
Business environment is highly flexible and keep changing. It is not static or rigid.
ബിസിനസ്സ് പരിതസ്ഥിതി വളരെ അയവുള്ളതും മാറിക്കൊണ്ടിരിക്കുന്നതുമാണ്. അത് ഒരിക്കലും നിശ്ചലമായതോ കർക്ക ശമായതോ അല്ല.

6. Complex
(സങ്കീർണ്ണമായത്)
It is very difficult to understand the impact of business environment on the companies.
ഒരു സ്ഥാപനത്തിലെ ബിസിനസ്സ് പരിതസ്ഥിതിയുടെ സ്വാധീനം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.

Question 27.
How would you argue that the success of a business enterprise is significantly influenced by its environment?
ഒരു ബിസിനസ്സിന്റെ വിജയം അതിന്റെ പരിതസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നിങ്ങൾ എങ്ങനെ സമർത്ഥിക്കും?

Answer:
Importance of environment
(വ്യാപാര പരിതസ്ഥിതിയുടെ പ്രധാന്യം)

1. It enables the firm to identify opportunity and get the first mover advantage
(പുതിയ അവസരങ്ങളിൽ നിന്ന് ആദ്യം മുതലെടുക്കാൻ സഹായിക്കുന്നു. )
Opportunities are the positive trends that helps firms to grow. A good knowledge of business environment helps a manager to identify such opportunities earlier to take its benefit, rather than losing it to other competing enterprises.
ബിസിനസ്സിന്റെ പരിതസ്ഥിതിയെക്കുറിച്ചുള്ള പഠനം വഴി ബിസിനസ്സിന് ഭാവിയിലുണ്ടാകു ന്ന അവസരങ്ങൾ നേരത്തെ മനസ്സിലാക്കാനും, അത് ആദ്യം മുതലെടുക്കാനും, അതുവഴി കൂടുതൽ ലാഭം നേടാനും ബിസിനസ്സിനെ സഹായിക്കുന്നു. ബിസിനസ്സിനെ അതിന്റെ എതിരാളികളെക്കാൾ വളരെ മുന്നിൽ എത്തിക്കാൻ ഇത് സഹായിക്കുന്നു.

2. It helps the firm to identify threats and early warning signals
(ഭാവിയിലെ ഭീഷണികളെക്കുറിച്ച് മുൻകൂ ട്ടി മുന്നറിയിപ്പ് ലഭിക്കുന്നു)
Threats refers to the negative trends, which will hinder the performance of the enterprise. The businessmen,who are able to scan and understand the business environment on time get a warning signal to deal with such negative changes.
പരിതസ്ഥിതി വിശകലനം ബിസ്സിനസ്സുകാർ ക്ക് തങ്ങളുടെ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഭാവിയിലുണ്ടാകുന്ന ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഈ സൂചനകൾ നേരത്തെ ലഭിക്കുന്നതിനാൽ ബിസിനസ് കാർക്ക് അതനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ സാധിക്കും

3. It helps in Tapping useful resources
(ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് ആവ ശ്യമായ വിഭവങ്ങൾ ഒരുക്കാൻ സഹായിക്കുന്നു.)
A good understanding of environment helps the firm to convert such resources into output required by the environment and society.
പരിസ്ഥിതിയ്ക്കും സമൂഹത്തിനും ആവശ്യമായരീതിയിൽ വിഭവങ്ങളെ ഔട്ട്പുട്ടാക്കി മാറ്റണമെങ്കിൽ പരിതസ്ഥിതിയെക്കുറിച്ച് നല്ലപോലെ മനസ്സിലാക്കണം.

4. It helps in coping with rapid changes
(വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ സഹായിക്കുന്നു.)
Business environment is fast changing due to turbulent market conditions, more demanding customers, changing technology and increasing global competition. In order to cope up with such changes and derive benefits from them, managers must examine their environment and develop suitable action.
മാർക്കറ്റിന്റെ നില, ഉപഭോക്താക്കളുടെ ആവശ്യകത, ടെക്നോളജിയിലുണ്ടാകുന്ന മാറ്റങ്ങൾ, മത്സരങ്ങൾ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ബിസിനസ്സിന്റെ പരിതസ്ഥിതി മാറിക്കൊണ്ടിരിക്കും, അതിനാൽ ഈ മാറ്റങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും നേട്ടങ്ങൾ കൈവരിക്കുകയും വേണം. അതിന് വേണ്ടി മാനേജേ ഴ്സ് ബിസിനസ്സിന്റെ പരിതസ്ഥിതി നന്നായിട്ട് നിരീക്ഷിക്കുകയും അതിന് യോജിച്ച നടപടികൾ വികസിപ്പിക്കുകയും വേണം

5. It Assists in planning and helps in policy formulation.
(മുൻകൂട്ടി തീരുമാനങ്ങൾ എടുക്കുന്നതിനും നയങ്ങൾ രൂപീകരിക്കുന്നതിനും സഹായിക്കുന്നു.
Since, business environment is a source of identifying both opportunities and threats, its proper analysis and understanding provides the base for planning and guides in framing policies.
അവസരങ്ങളെയും തടസ്സങ്ങളെയും കണ്ടെത്താനുള്ള ഒരു ഉറവിടമാണ് ബിസിനസ്സിന്റെ പരിതസ്ഥിതി. അവസരങ്ങളെയും തടസ്സങ്ങളെയും ശരിയായ രീതിയിൽ വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ മുൻകൂട്ടി തീരുമാനങ്ങൾ എടുക്കാനും നയങ്ങൾ രൂപീകരിക്കാനും സാധിക്കുന്നു.

6. It helps in improving performance
(ബിസിനസ്സിന്റെ കാര്യക്ഷമത വർദ്ധിക്കുന്നു)
An enterprise that monitors its environment continuously, is in a position to improve not only its present performance, but also improve its future performance.
തുടർച്ചയായ വ്യാപാര പരിതസ്ഥിതിയുടെ വിശകലനത്തിലുടെ നിലവിലുള്ള പ്രവർത്തനം മാത്രമല്ല ഭാവിയിലുള്ള പ്രവർത്തനത്തെയും മെച്ചപ്പെടുത്താൻ സാധിക്കുന്നു.

Question 28.
Explain the various dimensions of business environment.
ബിസിനസ്സ് പരിതസ്ഥിതിയുടെ വശങ്ങൾ (ഘടകങ്ങൾ) വിശദീകരിക്കുക

Answer:
Dimensions Of Business Environment
(ബിസിനസ്സ് പരിതസ്ഥിതിയുടെ വശങ്ങൾ
Business environment consists of factors that influnces many enterprise at the same time. These are called dimensions of business environment.
ബിസിനസ് പരിതസ്ഥിതിയുടെ ഘടകങ്ങൾ ക്ക് ഒരേ സമയം ഒരുപാട് സ്ഥാപനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നു. അതിനാൽ ഇവയെ ബിസിനസ്സ് പരിതസ്ഥിതിയുടെ വശങ്ങൾ എന്നറിയപ്പെടുന്നു.

1. Economic environment – (സാമ്പത്തിക പരിതസ്ഥിതി)
The economic environment consist of the factors and forces concerning with means of production and distribution of wealth. It comprises of interest rate, rate of inflation, value of GDP, percapita income, tax rates, disposable income, etc.
ഒരു ബിസിനസ്സ് സ്ഥാപനം നിലനിൽക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക ഘടന, സമ്പത്  വ്യവസ്ഥ, നാണ്യപ്പെരുപ്പനിരക്ക്, ദേശീയ വരുമാന നിരക്ക്, കമ്പനി ലാഭനിരക്ക്, വിനിമയ നിരക്ക്, നികുതി നിരക്ക്, എന്നിവയെല്ലാം ചേർന്നതാണ് ആ ബിസിനസ്സിന്റെ സാമ്പത്തിക പരിതസ്ഥിതി.

2. Social environment – (സാമൂഹിക പരിതസ്ഥിതി)
The social environment consists of all the social and cultural forces with in which business firms operate. It comprises of customs and traditions, values, social trends, etc.
ഒരു ബിസിനസ്സ് സ്ഥാപനം നിലനിൽക്കുന്ന സമൂഹത്തിന്റെ പൊതുവായ ജീവിതരീ തികൾ, ആചാരരീതികൾ, വിശ്വാസങ്ങൾ, പൈതൃകങ്ങൾ, മൂല്യങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് സാമൂഹിക പരിതസ്ഥിതി

3. Technological environment – (സാങ്കേതികമായ പരിതസ്ഥിതി)
It refers to the change, taking place in the method of production and use of equipment to improve the quality of product. In other words, we can say technological environment includes forces relating to scientific improvements and innovations, which provide new ways of producing goods and services and methods and technique of operating a business.
ഉല്പാദന രീതികളിൽ വന്ന മാറ്റം, ഗുണമേന്മ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നൂതന ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വളർച്ച, നിർമ്മാണ (പവർത്തനങ്ങളിലെ പുതിയ സാങ്കേതിക വിദ്യകൾ, തുടങ്ങിയവയെല്ലാം ചേരുന്നതാണ് ബിസിനസ്സിന്റെ സാങ്കേതിക പരിതസ്ഥിതി

4. Political environment – (രാഷ്ട്രീയ പരിതസ്ഥിതി)
The political environment consists of the forces concerning management of public affairs and their impact on business. It includes political conditions in the country and attitude of the government towards business and business policy.
അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ തരം, ഗവൺമെന്റിന് ബിസിനസ്സിനോടുള്ള മനോഭാവം, ഗവൺമെന്റിന്റെ സ്ഥിരത എന്നിവയെല്ലാം ചേർന്നതാണ് രാഷ്ടീയ പരിതസ്ഥിതി.

5. Legal environment – (നിയപരമായ പരിതസ്ഥിതി)
Legal environment include the Acts that have been passed by centraI parliament and state legislature. The laws related to business made by government are utmost importance.
ബിസിനസ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഒട്ടേറെ നിയമങ്ങൾ പാർലമെന്റും  നിയമസഭകളും പാസാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ ബിസിനസ്സമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

Question 29.
What economic changes were initiated by the Government under the Industrial Policy, 1991? What impact have these changes made on business and industry?
1991 ൽ ഗവൺമെന്റിന്റെ സാമ്പത്തിക നയത്തിൽ വരുത്തിയ മാറ്റങ്ങൾ ബിസിനസ്സിലും വ്യവസായത്തിലും വരുത്തിയ പ്രത്യാഘാതങ്ങൾ എന്തൊക്കെ?

Answer:
Impact Of Government Policy Changes On Business
(ഗവൺമെന്റ് നയത്തിലെ മാറ്റങ്ങൾ ബിസിനസ്സിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ)
The policy of liberalisation, privitasation and globalisation of the government has made a significant impact on the working of enterprises in business and industry.
ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം തുടങ്ങിയ നയങ്ങൾ ബിസിനസ്സിലും വ്യവസായ മേഖലയിലും ഒരുപാട് പ്രത്യാഘതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

  1. Increasing competition
    മത്സരം കൂടിവരുന്നു.
  2. More demanding customers
    ഉപഭോക്താക്കളുടെ ആവശ്യം കൂടിവരുന്നു,
  3. Rapidly changing technological environment
    നൂതന പരിതസ്ഥിതിയിൽ വരുന്ന മാ റ്റങ്ങൾ.
  4. Necessity for change
    മാറ്റത്തിന്റെ ആവശ്യകത.
  5. Need for developing human resources
    മാനുഷിക വിഭവത്തിന്റെ വികസനം ആവശ്യമായിരുന്നു.
  6. Market orientation – മാർക്കറ്റ് ക്രമീകരണം.
  7. Loss of budgetory support to the public sector
    പബ്ലിക്ക് സെക്ടറിലേക്കുള്ള ബഡ്ജറ്ററി സപ്പോർട്ടിന്റെ അഭാവം.

Question 30.
What are the essential features of
(a) Liberalisation
(b) Privatisation and
(c) Globalisation?
ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഇവയുടെ സവിശഷതകൾ എന്തൊക്കെ?

Answer:
Liberalisation
ഉദാരവൽക്കരണം

  1. Abolishing licensing in the most of the industries
    ഭൂരിഭാഗം വ്യവസായങ്ങൾക്കും ആവശ്യമായിരുന്ന ലൈസൻസ് സമ്പ്രദായം നീക്കിക്കുളത്തു
  2. Freedom in deciding the scale of business
    ബിസിനസ്സിന്റെ പ്രവർത്തനമേഖല ചുരുക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള നിയന്ത്രണം ഇല്ലാതായി,
  3. Freedom in deciding prices of goods and services
    ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കമ്പനികൾക്ക് ലഭിച്ചു.
  4. Reduction in tax rates and unnecessary controls
    അനാവശ്യ നിയന്ത്രണത്തിലും നികുതി നിരക്കിലും ഇളവു വരുത്തി
  5. simplifyig procedures for export and import
    കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള നടപടി ക്രമങ്ങൾ ലഘൂകരിച്ചു

Privatisation
സ്വകാര്യവൽക്കരണം

  1. Transfer of government ownership to private sector
    ഗവൺമെന്റ് ഉടമസ്ഥാവകാശം സ്വകാര്യ മേഖലകളിലേക്ക് കൈമാറി
  2. Transfer of control and management of public undertaking to private sector.
    പൊതുമേഖല സ്ഥാപനങ്ങളുടെ ഭരണവും നിയന്ത്രണവും സ്വകാര്യ മേഖലയിലേക്ക് കൈമാറി

Globalisation
ആഗോളവൽക്കരണം

  1. Abolishing of licensing of imports
    ലൈസൻസിങ് സമ്പ്രദായം ഒഴിവാക്കി
  2. Removal of tariff restrictions
    ചുങ്കം വിലക്ക് ഒഴിവാക്കി
  3. The share of knowledge and technologies
    അറിവും സാങ്കേതിക വിദ്യയും കൈ

Question 31.
What are the factors influencing external environment?
ബാഹ്യപരിതസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?

Answer:
Business environment consists of factors that influnces many enterprise at the same time. These are cal led dimensions of business environment.
ബിസിനസ്സ് പരിതസ്ഥിതിയുടെ ഘടകങ്ങൾക്ക് ഒരേ സമയം ഒരുപാട് സ്ഥാപനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നു  അതിനാൽ ഇവയെ ബിസിനസ്സ്  പരിതസ്ഥിതിയുടെ വശങ്ങൾ എന്നറിയപ്പെടുന്നു.


1. Economic environment
(സാമ്പത്തിക പരിതസ്ഥിതി)
The economic environment consist of the factors and forces concerning with means of production and distribution of wealth. It comprises of interest rate, rate of inflation, value of GDP, per capita income, tax rates, disposible income, etc.
ഒരു ബിസിനസ് സ്ഥാപനം നിലനിൽക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക ഘടന, സമ്പദ്വ്യ വസ്ഥ, നാണ്യപ്പെരുപ്പനിരക്ക്, ദേശീയ വരുമാന നിരക്ക്, കമ്പനി ലാഭനിരക്ക്, വിനിമയ നിരക്ക്, നികുതി നിരക്ക്, എന്നിവയെല്ലാം ചേർന്നതാണ് ആ ബിസിനസ്സിന്റെ സാമ്പത്തിക പരിതസ്ഥിതി.

2. Social environment
(സാമൂഹിക പരിതസ്ഥിതി
The social environment consists of all the social and cultural forces with in which business firms operate. It comprises of customs and traditions, values, social trends, etc.
ഒരു ബിസിനസ്സ് സ്ഥാപനം നിലനിൽക്കുന്ന സമൂഹത്തിന്റെ പൊതുവായ ജീവിതരീതികൾ, ആചാരരീതികൾ, വിശ്വാസങ്ങൾ, പൈത്യകങ്ങൾ, മൂല്യങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് സാമൂഹിക പരിതസ്ഥിതി

3. Technological environment
(സാങ്കേതികമായ പരിതസ്ഥിതി)
It refers to the change, taking place : in the method of production and use of equipment to improve the quality of product. In other words, we can say technological environment includes forces relating to scientific improvement s and innovations, which provide new ways of producing goods and services methods and technique of operating a business.
ഉല്പാദന രീതികളിൽ വന്ന മാറ്റം, ഗുണ്മേന്മ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നൂ തന ഉപകരണങ്ങളുടെ ഉപയോഗം തുട ങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വളർച്ച, നിർമ്മാണ പ്രവർത്തനങ്ങളിലെ പുതിയ സാങ്കേതിക വിദ്യകൾ, തുടങ്ങിയവയെല്ലാം ചേരുന്നതാണ് ബിസിനസ്സിന്റെ സാങ്കേതിക പരിതസ്ഥിതി.

4. Political environment
(രാഷ്ട്രീയ പരിതസ്ഥിതി)
The political environment consists of the forces concerning management of public affairs and their impact on business. It includes political conditions in the country and attitude of the government towards business and business policy.
അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ തരം, ഗവൺമെന്റിന് ബിസിനസ്സിനോടുള്ള  മനോഭാവം, ഗവൺമെന്റിന്റെ സ്ഥിരത എന്നിവയെല്ലാം ചേർന്നതാണ് രാഷ്ട്രീയ പരിത സ്ഥിതി.

5. Legal environment
(നിയമപരമായ പരിതസ്ഥിതി)
Legal environment includes the acts that have been passed by central parliament and state legislature. The laws related to business made by government are most importance.
ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ നിയമിക്കുന്ന ഒട്ടേറെ നിയമങ്ങൾ പാർലമെന്നും നിയമസഭകളും പാസാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ ബിസിനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment