ഈ അധ്യയനവര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 22.11.2023 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡിസംബര്‍ 1 നാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും സമയക്രമവും ചുവടെ
- നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 27.11.2023 (3 മണി വരെ)
- നാമനിര്‍ദ്ദേശ പത്രിക പരിശോധിച്ച് അവ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (12 മണി)
- നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (3 മണി വരെ)
- മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 29.11.2023
- വോട്ടെടുപ്പ് തീയതി 01.12.2023 (11 മണി വരെ)
- വോട്ടെണ്ണല്‍ തീയതിയും സമയവും 01.12.2023 (1 മണി വരെ)
- പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 04.12.2023
- സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 04.12.2023
Click Here to Download Sammathy Election App
ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ക്ലാസിലേയും സ്‌ഥാനാര്‍ഥികളുടെ പേരില്‍ ഓരോ സ്ലിപ്പ് തയ്യാറാക്കി അതിനെ Home Folder ല്‍ ഉള്ള sammaty_election എന്ന ഫോള്‍ഡറില്‍ png formatല്‍ Save ചെയ്യുക. ഇതിനായി Gimp അല്ലെങ്കില്‍ Inkskape ഉപയോഗിക്കാവുന്നതാണ്.
Inkscape ല്‍ തയ്യാറാക്കുന്നതിന് Inkscape തുറന്ന് File-> Document Properties എന്നതില്‍ Width 600ഉം Height 96 Units px എന്ന് ക്രമീകരിച്ച് Close ചെയ്യുക . Text Tool ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേര് ടൈപ്പ് ചെയ്യുക. ചിഹ്നമോ ഫോട്ടോയോ വേണമെങ്കില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തുടര്‍ന്ന് File -> Export PNG Image ക്രമത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് നല്‍കി Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുക