പാവറട്ടി തിരുനാള്: ദീപാലങ്കാര സ്വിച്ച് ഓണും ഫാന്‍സി വെടിക്കെട്ടും ഇന്ന്
പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന് ഫാ. സെബി പാലമറ്റത്ത് രാത്രി എട്ടിന് ദീപാലങ്കാര സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കുന്നതോടെ തീര്‍ഥകേന്ദ്രം ബഹുവര്‍ണ ദീപ പ്രഭയില് മുങ്ങും. തുടര്‍ന്ന് പാവറട്ടിയിലെ ഇലക്ട്രിക്കല് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ദേവാലയവും പരിസരവും തോരണങ്ങളാല് നിറഞ്ഞു കഴിഞ്ഞു.
പാരിഷ് ഹാളില് ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള് തകൃതിയായി തുടങ്ങി കഴിഞ്ഞു. പാരിഷ് ഹാളിലേക്കുള്ള വഴിയില് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് തീര്‍ഥ കേന്ദ്രത്തിലേക്കെത്തുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ സ്വീകരിക്കാന് പാവറട്ടിയും പരിസരങ്ങളും ഒരുങ്ങി കഴിഞ്ഞു.