ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ
ഓണ്‍ലൈനായി 2020 ജൂലൈ 29 മുതൽ സമര്‍പ്പിക്കാം. കോവിഡ്
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും
പ്രവേശന നടപടികള്‍.
AGE LIMIT, QUALIFICATION FOR +2 COURSE IN KERALA
Qualification:
SSLC (Kerala), CBSE, ICSE, THSLC, or equivalent exam from other Indian states or abroad.എസ് എസ് എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്എസ്എൽസിക്ക് തുല്യമായ പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം.
ഒരു റവന്യു ജില്ലയിലേക്ക് ഒരു വിദ്യാർഥി ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിൽ സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം റവന്യു ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷാഫോറത്തന്റെ നിർദിഷ്ട ഫീസ് (25 രൂപ) പ്രവേശന സമയത്തെ ഫീസിനോടൊപ്പം നൽകിയാൽ മതിയാകും.
മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്- എയ്‌ഡഡ് ക്വോട്ട പ്രവേശനം
എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതത് മാനേജ്മെന്റുകൾക്കാണ്. മാനേജ്മെന്റ്, കമ്യൂണിറ്റി, അണ് എയ്‌ഡഡ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽ നിന്ന് പ്രത്യേക അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച നൽകേണ്ടതാണ്.
ഹെൽപ് ഡസ്ക്കുകൾ
പ്രവേശനം സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് സ്‌കൂൾ തലത്തിൽ അധ്യാപകരും രക്ഷകർതൃ സമിതിയംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡസ്ക്ക് സ്കൂളിൽ പ്രവർത്തിക്കും. സിബിഎസ്ഇ വിഭാഗത്തിൽ നിന്ന് മുഖ്യ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അർഹത ബോർഡ് തല പരീക്ഷയിൽ യോഗ്യതനേടിയവർക്ക്മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
ട്രയൽ അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഒരു ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം.
ഏകജാലക പ്രവേശനം:പ്രധാന തീയതികൾ
ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം ഇന്നുമുതൽ
അപേക്ഷകൾ സ്വീകരിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 14
ട്രയൽ അലോട്ട്മെന്റ് : ഓഗസ്റ്റ് 18
ആദ്യ അലോട്ട്മെന്റ്: ഓഗസ്റ്റ് 24
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത്: സെപ്റ്റംബർ 15
സപ്ലിമെന്ററി അലോട്ട്മെന്റ്
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒൻപതു വരെപ്രവേശനം അവസാനിപ്പിക്കാനുള്ള തീയതി: ഒക്ടോബർ ഒൻപത്
സ്പോർട്സ് ക്വോട്ട പ്രവേശനം
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും:ഓഗസ്റ്റ് നാലു മുതൽ 17 വരെ
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി: ഓഗസ്റ്റ് അഞ്ചു മുതൽ
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി:ഓഗസ്റ്റ് 18
സ്പോർട്സ് ക്വോട്ട ആദ്യ അലോട്ട്മെന്റ്: ഓഗസ്റ്റ് 24 ന്
സ്പോർട്സ് ക്വോട്ട മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത്: ഓഗസ്റ്റ് ഏഴ്
സപ്ലിമെന്ററി അലോട്ട്മെന്റ്
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും:സെപ്റ്റംബർ 15 മുതൽ 17 വരെ
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി: സെപ്റ്റംബർ 16
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 17
സ്പോർട്സ് ക്വോട്ട സപ്ലെന്ററി അലോട്ട്മെന്റ് തീയതി: സെപ്റ്റംബർ 18
സ്പോർട്സ് ക്വോട്ട അവസാന പ്രവേശന തീയതി: സെപ്റ്റംബർ 22
കമ്യൂണിറ്റി ക്വോട്ട അഡ്മിഷൻ
കമ്യൂണിറ്റി ഡാറ്റാ എൻട്രി ആരംഭിക്കുന്നത്: ഓഗസ്റ്റ് 25 മുതൽറാങ്ക് ലിസ്റ്റ്,സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: സെപ്റ്റംബർ 17
അഡ്മിഷൻ ആരംഭിക്കുന്നത്: സെപ്റ്റംബർ 17 മുതൽ
മാനേജ്മെന്റ്, അണ് എയ്‌ഡഡ് മാനേജ്മെന്റ് ക്വോട്ട പ്രവേശനം
പ്രവേശനം ആരംഭിക്കുന്നത്: സെപ്റ്റംബർ ഏഴുമുതൽ
പ്രവേശനം അവസാനിക്കുന്നത്: സെപ്റ്റംബർ 15 ന്
എന്താണ് GSW?
കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ.
01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്)
കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.
കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ് ഉം
കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് & ഇംഗ്ലീഷ് ഉം ആണ്.
കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ് ആണ്.
ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.
ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാം
- പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
- SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ ബോണസ് പോയിൻറ് ലഭിക്കും.
- NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം).,
- സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം).,
- നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.(വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
- സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
- കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
- ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
എന്താണ് MP (Minus Point) ?
TS ( Total Subject)
TSW (Total Subject for Weightage)
WGPA കണക്കാക്കുന്നത് എങ്ങിനെ
എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്.
ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്.
ഓപ്ഷൻ നൽകേണ്ടത് എങ്ങിനെ ?
ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷിക്കണം.ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക. ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം
ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?
For HSE admission:
www.hscap.kerala.gov.in
സംസ്ഥാനത്തിലെ നിലവിലുള്ള വിവിധ പ്ലസ്ടു കോമ്പിനേഷനുകൾ
സംസ്ഥാനത്തെ പ്ലസ് ടു മേഖലയിൽ സയൻസിൽ 10 കോമ്പിനേഷനുകളും കൊമേഴ്സിൽ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിൽ വൈവിധ്യമാർന്ന 32 കോമ്പിനേഷനുകളുമുണ്ട്.
Course Code | Subject Combinations | Practical |
1 | Physics, Chemistry, Biology, Mathematics | Yes |
2 | Physics, Chemistry, Biology, Home Science | Yes |
3 | Physics, Chemistry, Home Science, Mathematics | Yes |
4 | Physics, Chemistry, Geology, Mathematics | Yes |
5 | Physics, Chemistry, Mathematics, Computer Science | Yes |
6 | Physics, Chemistry, Mathematics, Electronics | Yes |
7 | Physics, Chemistry, Computer Science, Geology | Yes |
8 | Physics, Chemistry, Mathematics, Statistics | Yes |
9 | Physics, Chemistry, Biology, Psychology | Yes |
10 | History, Economics, Political Science, Geography | Yes |
11 | History, Economics, Political Science, Sociology | No |
12 | History, Economics, Political Science, Geology | Yes |
13 | History, Economics, Political Science, Music | Yes |
14 | History, Economics, Political Science, Gandhian Studies | Yes |
15 | History, Economics, Political Science, Philosophy | No |
16 | History, Economics, Political Science, Social Work | Yes |
17 | Islamic History, Economics, Political Science, Geography | Yes |
18 | Islamic History, Economics, Political Science, Sociology | No |
19 | Sociology, Social Work, Psychology, Gandhian Studies | Yes |
20 | History, Economics, Political Science, Psychology | Yes |
21 | History, Economics, Political Science, Anthropology | No |
22 | History, Economics, Geography, Malayalam | Yes |
23 | History, Economics, Geography, Hindi | Yes |
24 | History, Economics, Geography, Arabic | Yes |
25 | History, Economics, Geography, Urdu | Yes |
26 | History, Economics, Geography, Kannada | Yes |
27 | History, Economics, Geography, Tamil | Yes |
28 | History, Economics, Sanskrit Sahitya, Sanskrit Sastra | No |
29 | History, Philosophy, Sanskrit Sahitya, Sanskrit Sastra | No |
30 | History, Economics, Political Science, Statistics | Yes |
31 | Sociology, Social Work, Psychology, Statistics | Yes |
32 | Economics, Statistics, Anthropology, Social Work | Yes |
33 | Economics, Gandhian Studies, Communicative English, Computer Applications | Yes |
34 | Sociology, Journalism, Communicative English, Computer Applications | Yes |
35 | Journalism, English Literature, Communicative English, Psychology | Yes |
36 | Business Studies, Accountancy, Economics, Mathematics | No |
37 | Business Studies, Accountancy, Economics, Statistics | Yes |
38 | Business Studies, Accountancy, Economics, Political Science | No |
39 | Business Studies, Accountancy, Economics, Computer Applications | Yes |
40 | Physics, Chemistry, Mathematics, Electronic Service Technology | Yes |
41 | History, Economics, Sociology, Malayalam | No |
42 | History, Economics, Political Science, Malayalam | No |
43 | History, Economics, Gandhian Studies, Malayalam | Yes |
44 | Social Work, Journalism, Communicative English, Computer Applications | Yes |
45 | History, Economics, Sociology, Hindi | No |
46 | History, Economics, Sociology, Arabic | No |