സത്യ നാദെല്ല മൈക്രോസോഫ്റ്റ് മേധാവി

മൈക്രോസോഫ്റ്റിന്റെ മേധാവിയായി ഹൈദരാബാദ് സ്വദേശി സത്യ നെദെല്ലയെ തിരഞ്ഞെടുത്തു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ. ഒയാണ് നാല്‍പ്പത്തിയാറുകാരനായ നാദെല്ല. സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നാദെല്ല കമ്പനിയുടെ അമരത്തെത്തുന്നത്.

 നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു സത്യ. എന്‍ജിനീയറിങ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സത്യക്ക് തുണയായത്. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ദശലക്ഷം ഡോളറാണ് ഇവര്‍ നേടിക്കൊടുത്ത ലാഭം.

ബില്‍ ഗേറ്റ്‌സ് സാങ്കതിക ഉപദേശകനായി തുടരും. ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍ .

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment