കര്‍ദ്ദിനാല്‍ സംഘം ചേരുന്നത് കുടുബങ്ങളെ കേന്ദ്രീകരിച്ച്


ഫെബ്രുവരി 20-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ ആരംഭിക്കുന്ന സഭയിലെ കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തെ consistory-യെയാണ് ദൈവശാസ്ത്രപണ്ഡിതനും ക്രിസ്തുവിജ്ഞാനിയ വിദഗ്ദ്ധനുമായ കര്‍ദ്ദിനാള്‍ കാസ്പര്‍ അഭിസംബോധന ചെയ്യുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

സമൂഹം ഇന്ന് നേരിടുന്നതും കത്തോലിക്കാസഭ അഭിമുഖീകരിക്കുന്നതുമായ വിവാഹമോചനം, സഭയ്ക്കു പുറത്തുള്ള വിവാഹം, പുനര്‍വിവിഹം, ഗര്‍ഭനിരോധനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സഭയുടെ അജപാലന നിലപാടുകളെക്കുറിച്ചുള്ള തന്‍റെ ദൈവശാസ്ത്രപരമായ വീക്ഷണം കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ സംഘവുമായി പങ്കുവയ്ക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

ഒക്ടോബര്‍ 5 മുതല്‍ 19-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കുന്ന കുടുംബം പഠനവിഷയമാക്കിയിരിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന് കര്‍ദ്ദിനാള്‍ കാസ്പറിന്‍റെ ഈ പങ്കുവിയ്ക്കല്‍ സഹായകമാകുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്ന സിനഡില്‍ സഭയിലെ 185 കര്‍ദ്ദിനാളന്മാര്‍ പങ്കെടുക്കുമെന്ന്, കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ അറിയിച്ചു.

ദൈവശാസ്ത്ര പാണ്ഡിത്യവും ക്രിസ്തുവിജ്ഞാനീയ പരമായ രചനകളുംകൊണ്ട് ലോക ശ്രദ്ധയാര്‍ജ്ജിച്ച ജര്‍മ്മന്‍ തിയൊളോജിയനെ 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്രൈസ്തവൈക്യ പ്രസ്ഥാനത്തിന്‍റെ തലവനായി നിയോഗിച്ചു. വിശ്രമജീവിതം നയിക്കുന്ന 81-വയസ്സുകാരന്‍ കര്‍ദ്ദിനാള്‍ ദൈവശാസ്ത്ര ചിന്തകളില്‍ ഇന്നും സജീവമാണ്.

2013-ല്‍ പ്രസിദ്ധീകരിച്ച ‘കാരുണ്യം സുവിശേഷത്തിന്‍റെ സത്ത’ Mercy, the Essence of Gospel എന്ന ഗ്രന്ഥത്തില്‍ അജപാലനമേഖലയില്‍ സഭയും സഭാശുശ്രൂഷകരും കാണിക്കേണ്ട അജപാലനപരമായി സുവിശേഷചൈതന്യത്തെയും കാരുണ്യത്തെയും കുറിച്ച് കര്‍ദ്ദിനാള്‍ കാസ്പര്‍ ശക്തമായി പ്രതിപാദിക്കുന്നുണ്ട്.

ദൈവികകാരുണ്യത്തെക്കുറിച്ചുള്ള കര്‍ദ്ദിനാള്‍ കാസ്പറിന്‍റെ സുവിശേഷദര്‍ശനം പാപ്പാ ഫ്രാന്‍സിസ് 2013 മാര്‍ച്ചിലെ തന്‍റെ പ്രഥമ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും പണ്ഡിതന്മാരുടെ ഇടയില്‍ കാസ്പറിന്‍റെ വിവാഹജീവിതവുമായി ബന്ധപ്പെട്ട നിലപാടുകള്‍ പുരോഗമന പരമാണെന്നും ആരോപിച്ചിട്ടുണ്ട്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق