ഊട്ടുസദ്യയ്ക്ക് ആയിരങ്ങള്‍ എത്തി

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ വലിയ നോമ്പിലെ ബുധനാഴ്ച ആചരണ ചടങ്ങിന്റെ ഭാഗമായി നടന്ന ഊട്ടുസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.രാവിലെ 10ന് ദിവ്യബലിക്കുശേഷമാണ് നേര്‍ച്ച് ഊട്ട് ഏറ്റുകഴിക്കാന്‍ സൗകര്യം ഒരുക്കിയത്. നേര്‍ച്ച ഭക്ഷണം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശിര്‍വദിച്ചു.

 വലിയ നോമ്പിലെ ഏഴ് ബുധനാഴ്ചകളിലാണ് ഭക്തജനങ്ങള്‍ക്ക് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്.ട്രസ്റ്റി അംഗങ്ങളായ പി.വി. ദേവസ്സി, എന്‍.ജെ. ആന്റണി, ടി.ജെ. ചെറിയാന്‍, സി.സി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി.

പാവറട്ടി: വി. യൗസേപ്പിതാവിന്റെ തീര്‍ഥകേന്ദ്രത്തില്‍ വലിയ നോമ്പിലെ ബുധനാഴ്ച ആചരണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ഫെബിന്‍ കുത്തൂര്‍ കാര്‍മികനായി. തുടര്‍ന്ന് നേര്‍ച്ചയൂട്ടും നടന്നു. നേര്‍ച്ച ഊട്ട് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിച്ചു. നേര്‍ച്ച ഊട്ട് വിതരണത്തിന് ട്രസ്റ്റിമാരായ ടി.ജെ. ചെറിയാന്‍, എന്‍.എം. ആന്റണി, ടി.വി. ദേവസി, സി.സി. ജോസ്, നേര്‍ച്ച ഊട്ട് ഭാരവാഹികളായ പി.കെ. ജോണ്‍സന്‍, എന്‍.ജെ. ലിയോ എന്നിവര്‍ നേതൃത്വം നല്‍കി. ശിശുക്കളുടെ ചോറൂണിന് ഫാ. ജോണ്‍ അസിന്‍ വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്‍, ഫാ. ബിനോയ് ചാത്തനാട്ട് എന്നിവര്‍ കാര്‍മികരായി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق