കുരുന്ന് കലാകാരന്എം.എല്‍.എ.യുടെ അഭിനന്ദനം

മൂന്നര വയസ്സുകാരന്‍ നന്ദുവിനെ കയ്യിലെടുത്ത് ഉയര്‍ത്തി എം.എല്‍.എ. പറഞ്ഞു. 'കൊച്ചുമോന്‍
പഠിച്ചും അഭിനയിച്ചും വലിയവനാകണം'. മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്‌കാരം നല്‍കുമ്പോഴാണ് കെ.വി. അബ്ദുള്‍ഖാദര്‍ സ്‌നേഹസ്​പര്‍ശംകൊണ്ടും സ്‌നേഹഭാഷണംകൊണ്ടും കുരുന്നു പ്രതിഭയെ അനുഗ്രഹിച്ചത്.

മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചക്കംകണ്ടത്തിന്റെ ദുരിതപര്‍വ്വത്തിന്റെ നേര്‍ക്കാഴ്ചയായ 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമികവിനാണ് നന്ദുവിന് പുരസ്‌കാരം ലഭിച്ചത്. നാടോടി ബാലന്റെ ശ്രദ്ധേയമായ ഭാഗമാണ് ഈ മിടുക്കന്‍ അഭിനയിച്ചത്. ചലച്ചിത്ര പ്രദര്‍ശനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായനി അധ്യക്ഷയായി. എ പാര്‍ട്ട് ചെയര്‍മാന്‍ സി.എഫ്. ജോര്‍ജ്ജ്, സാഹിത്യകാരന്‍ കെ.എ. മോഹന്‍ദാസ്, എഇഒ പി.ഡി. പ്രതീഷ്, ബിപിഒ കെ.എം. ലൈല, എം.ബി. അഷറഫ്, പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നീസ, കോ-ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജെബിന്‍ ജോസഫ്, േൈസജാ കണ്ണനായ്ക്കല്‍, ജോഫി പാലയൂര്‍, റഹ്മത്ത് സുധീര്‍, ഹെല്‍ന ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment