എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.

🍒🐬ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.🍒🐬
താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
😡😏 "

അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു:
"പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺

" ശരി എന്താണ് ചോദ്യങ്ങൾ ? "

🌟🐬ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊"

" ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."

 "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല.

🍎🐬ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"

 "അല്ല. അതിനു വിപരീതമാണ്."

 "അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു.

എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺.

🍒🐬മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ?☺"

" ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാ..".

"😊 എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! "

 ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ.
വാട്സാപ്പിലും ഫെയ്സ്ബുക്കിലും ശരിയും തെറ്റും നോക്കാതെ കിട്ടിയതെല്ലാം ഷെയർ ചെയ്യുമ്പോൾ  നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ഈ ചോദ്യങ്ങൾ ...!🙏👍¶∆∆¶¶¥'$👍

Post a Comment