കാട്ടൂര്‍: സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സമാഹരിച്ച് നല്‍കി നന്മ പ്രവര്‍ത്തകര്‍ മാതൃകയായി. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ ക്ലബ്ബംഗങ്ങളാണ് അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും നാട്ടുകാരില്‍നിന്നും പണം സമാഹരിച്ചത്. കാട്ടൂര്‍ സ്വദേശി തെങ്ങുപിള്ളി വീട്ടില്‍ സാബു (25)വിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ധനസമാഹരണം നടത്തിയത്.
ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് സാബുവിന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. നന്മ ക്ലബ്ബംഗങ്ങള്‍ സ്‌കൂള്‍ മാനേജര്‍ പവന്‍ കെ. ആലപ്പാട്ടിനും പ്രധാനാധ്യാപകന്‍ സജീവന്‍ വി.കെ.യ്ക്കും തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് സഹജ രാജന്‍, നന്മ കോ-ഓര്‍ഡിനേറ്റര്‍ സനീഷ് കെ.വി., സ്‌കൂള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷീബ കെ.വി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. എഴുപതിനായിരം രൂപയാണ് നന്മ ക്ലബ്ബംഗങ്ങള്‍ സമാഹരിച്ച് നല്‍കിയത്.