പണ്ടു പണ്ട് പൂച്ചകളും കാട്ടിലായിരുന്നു വാസം...
ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു....
പൂച്ച കാരണം തിരക്കി...
സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം...
പൂച്ച പൊന്തയിൽ പതുങ്ങിയിരുന്നു...
സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു പൂച്ച പതിയെ അടുത്ത് ചെന്ന് പറഞ്ഞു...
ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാൻ ആണ് ഞാൻ വന്നത്, അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ....
പൂച്ചയുടെ മുഖസ്തുതി ഇഷ്ടപ്പെട്ട സിംഹം അവനെയും കൂടെ കൂട്ടി...
അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു കാട്ടുകൊമ്പൻ മദമിളകി കാടിളക്കി ഓടിവരുന്നു...
സിംഹം ജീവനും കൊണ്ടോടി...
പൂച്ച ശാന്തനായ കൊമ്പന്റെ അടുത്ത് ചെന്ന് പറഞ്ഞു...
ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ, സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ട് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു...
ആന സമ്മതിച്ചു...
അങ്ങനെ അവർ കൂട്ടുകാരായി...
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ആനക്കൂട്ടം ചിതറി ഓടുന്നത് കണ്ടു...
പൂച്ച കൊമ്പനോട് ചോദിച്ചു;
എന്താ അവിടെ സംഭവിച്ചത്...?
മനുഷ്യൻ കാട് കയറി വന്നിട്ടുണ്ട്...
ജീവൻ വേണേൽ ഓടിക്കോ എന്ന് പറഞ്ഞു പൂച്ചയുടെ കൂട്ടുകാരൻ കൊമ്പൻ ഒരോട്ടം....
പൂച്ച പോയി നോക്കിയപ്പോൾ ആന പാപ്പാൻ ശശി...
ശശിയോട് പൂച്ച കാര്യം പറഞ്ഞു.
ഏറ്റവും ശക്തനായ ആൾ സിംഹവും ആനയുമൊന്നുമല്ല അങ്ങാണ്...
ഞാൻ അങ്ങയുടെ കൂട്ടുകാരനായിക്കോട്ടെ..?
ശശി അണ്ണൻ സമ്മതിച്ചു...
അങ്ങനെ കെണിവച്ചു പിടിച്ച ആനയുടെ പുറത്തു കയറി ശശിയും പൂച്ചയും നാട്ടിലേക്കു പോയി...
കാട്ടാനയെ മുറ്റത്തു തെങ്ങിൽ കെട്ടി ശശി വാതിലിൽ മുട്ടി....
ഒരു പെണ്ണ് വന്നു വാതിൽ തുറന്നു...
ഹും... എവിടേര്ന്നെടോ താൻ ഇത്ര നേരം..?
നേരം വൈകി വന്നതല്ലേ ഇന്ന് കഞ്ഞി ഇല്ല പോയി തൊഴുത്തിൽ കിടന്നോ...!
ആ പൂതന പാവം ശശിയുടെ പായും പൊതപ്പുമെടുത്തു മുറ്റത്തേക്ക് ഒരേറു....
പൂച്ച അകെ വിജൃംഭിച്ചു പോയി....
ഹമ്മോ...
കാട്ടാനയെ പോലും മെരുക്കി കൊണ്ട് തെങ്ങിൽ കെട്ടിയ ശശിയെ പുല്ലുപോലെ ഒതുക്കിയ ഈ ചേച്ചി തന്നെ ലോകത്തിലെ ഏറ്റവും ശക്തിയുള്ളയാൾ....!!!!!!!!!!!!!
"അങ്ങനെ അന്ന് മുതലാണത്രെ പൂച്ചകൾ പെണ്ണുങ്ങളോട് കൂട്ട് കൂടി അടുക്കളയിൽ കഴിയാൻ തുടങ്ങിയത്"....
🙏👏😀😀😅😬😃😂