തൃശൂർ മേഖല വൊക്കേഷണൽ ഹയർസെക്കൻഡറി ദ്വിദിന എക്സ്പോ 2016 തൃശൂർ സിഎംഎസ് എച്ച്എസ്എസിൽ ഇന്നാരംഭിക്കും. തൃശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തോടൊപ്പമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിനു കീഴിൽവരുന്ന തൃശൂർ, ഇടുക്കി ജില്ലയിലെ 52 സ്കൂളുകളെ പ്രതിനിധീകരിച്ച് 300 വിദ്യാർഥികൾ പങ്കെടുക്കും.
എൻജിനീയറിംഗ്, അഗ്രികൾച്ചർ, അലൈഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, ഹോം സയൻസ്, ട്രാവൽ ആൻഡ് ടൂറിസം, ബിസിനസ് ആൻഡ് കൊമേഴ്സ് വിഷയങ്ങളെ ആസ്പദമാക്കി, പരിഷ്കരിച്ച 35 വിഎച്ച്എസ്ഇ കോഴ്സുകളുടെ പഠനസംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് എക്സ്പോ നടക്കുന്നത്. 60ഓളം സ്റ്റാളുകളുണ്ടാകും. കോഴ്സുകൾക്ക് അനുസൃതമായി വിദ്യാർഥികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങളും എക്സ്പോയിൽ ലഭിക്കും
We are excited to announce that our website is undergoing a major renovation. Reach us if you are facing any issue by clicking on.
Reach out!