പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍ എന്നിവരില്‍ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. പരിഷ്‌കരിച്ച പാഠ്യപദ്ധതി അനുസരിച്ച് കുട്ടികള്‍ക്ക് പ്രോജക്ട്, സെമിനാര്‍, അസസ്‌മെന്റുകള്‍ എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, കന്നട, അറബി, ഉറുദു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കഥ, കവിത, നോവല്‍, ജീവചരിത്രം, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വ്യാകരണം, പൊതുവിജ്ഞാനം, നിഘണ്ടു, സയന്‍സ്, കമ്പ്യൂട്ടര്‍, വിദ്യാഭ്യാസ സംബന്ധമായവ, സ്‌പോര്‍ട്‌സ് തുടങ്ങിയവ പരിഗണിക്കും. പുസ്തകത്തിന്റെ മുഖവിലയില്‍ നിന്നും പരമാവധി ഡിസ്‌ക്കൗണ്ട് കാണിച്ച് വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ പുസ്തകത്തിന്റെ രണ്ട് പകര്‍പ്പ് സഹിതം ഡിസംബര്‍ ഒന്‍പതിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
We are excited to announce that our website is undergoing a major renovation. Reach us if you are facing any issue by clicking on.
Reach out!