സര്‍വീസ് ചാര്‍ജിന്റെ കടുംവെട്ടില്ല; പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് ജനകീയമാകുന്നു


തൊട്ടതിനും പിടിച്ചതിനുമെല്ലാം കഴുത്തറുപ്പന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇടപാടുകാരെ പിഴിയുമ്പോള്‍ ഇതൊന്നുമില്ലാതെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് ജനപ്രിയമാവുന്നു. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ആരംഭിച്ച പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എമ്മും കോര്‍ബാങ്കിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളുമായാണ് മറ്റുള്ള ബാങ്കുകളോട് മത്സരിക്കുന്നത്.

നോട്ടുപിന്‍വലിക്കലിനുശേഷം ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍ബാങ്കിങ് പദ്ധതിയില്‍ പോസ്റ്റ് ഓഫീസുകളെയും ഉള്‍പ്പെടുത്തിയത്. എ.ടി.എം. കാര്‍ഡും പ്രാബല്യത്തില്‍ വന്നതോടെ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ജൂണ്‍ 15 വരെ ജില്ലയില്‍ 3924 പുതിയ അക്കൗണ്ടുകള്‍ തുറന്നു.

ലളിതമായ നടപടിക്രമങ്ങളിലൂടെ അക്കൗണ്ട് തുറക്കാമെന്നതും സര്‍വീസ് ചാര്‍ജുകളില്ലെന്നതുമാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഭാവിയില്‍ പെന്‍ഷനും സബ്‌സിഡികളുമുള്‍പ്പെടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് വഴിയെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും അക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ട്. പോസ്റ്റ്മാന്‍ മുഖേനയും അക്കൗണ്ട് ആരംഭിക്കാം. ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ, പാന്‍കാര്‍ഡ് ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, 100 രൂപ എന്നിവയാണ് വേണ്ടത്. ഹെഡ് പോസ്റ്റ് ഓഫീസ്, സബ്‌പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് എ.ടി.എം. കാര്‍ഡ് ഒരാഴ്ചയ്ക്കകം ലഭിക്കും. തപാല്‍ വകുപ്പിന്റെ എ.ടി.എം. കൗണ്ടറില്‍ നിന്ന് സര്‍വീസ് ചാര്‍ജില്ലാതെ എത്രതവണ വേണമെങ്കിലും ഇടപാട് നടത്താം.

إرسال تعليق