പ്ലസ്ടുക്കാര്‍ക്ക് നാവിക സേനയില്‍ ചേരാം


ഇന്ത്യന്‍ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്‌കീമിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം.


യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. എസ്എസ്എല്‍സി/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജെഇഇ മെയിന്‍ റാങ്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
നാല് വര്‍ഷത്തെ ബിടെക് കോഴ്‌സിനായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ബിടെക് ബിരുദം ലഭിക്കും. കൂടാതെ സബ് ലെഫ്റ്റന്റ് പദവിയില്‍ നാവിക സേനയില്‍ നിയമനം ലഭിക്കും


ശമ്പളം: 15,600 - 39,100 രൂപ
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.joinindiannavy.gov.in/


by : mathrubhumi.com

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment