ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് @ ഗൂഗിള്‍ പ്ലസ്
ചിത്രങ്ങള്‍ എഡിറ്റുചെയ്ത് ഭംഗിവരുത്താന്‍ ഫോട്ടോഷോപ്പ് മുതല്‍ ആയുധങ്ങള്‍ നിരവധിയുണ്ട് നമ്മുടെ മുന്നില്‍. ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പുമുതല്‍ ഇങ്ങോട്ട് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ സോഫ്റ്റ്വേറുകളുടെ സഹായമില്ലാതെ ഓണ്‍ലൈനില്‍ ഫോട്ടോ എഡിറ്റുചെയ്യാവുന്ന ലളിതമായ ടൂളുകളും ലഭിക്കും.
എന്നാല്‍ , കൂടുതല്‍ ലളിതവും മറ്റുള്ളവര്‍ക്ക് ഷെയര്‍ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡു ചെയ്യാനും എളുപ്പം ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പ്ലസ് എന്ന ഒറ്റവാക്കില്‍ ഉത്തരമൊതുങ്ങും.
ഗൂഗിള്‍ പ്ലസിലെ ഇടത് സൈഡ് ബാറിലുള്ള ഫോട്ടോസില്‍ (പഴയ പിക്കാസ) ചെന്നാല്‍ അത്യാവശ്യം വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള ഫോട്ടോഎഡിറ്റര്‍ ലഭിക്കും.
തുടക്കത്തില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ത്തന്നെ ഗൂഗിള്‍പ്ലസ് സ്വയം ഫോട്ടോയിലൊന്ന് കൈവെക്കും. അതും പോരെങ്കില്‍ ചിത്രത്തിനുമുകളില്‍ ക്ലിക്കുചെയ്താല്‍ മുകളില്‍ എഡിറ്റ് ഓപ്ഷന് ലഭിക്കും. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഫോട്ടോ എഡിറ്റുചെയ്യാം.
എഡിറ്റ് ഓപ്ഷന് ക്ലിക്കുചെയ്താല്‍ വലതുഭാഗത്ത് വിശാലമായ സംവിധാനങ്ങളുള്ള മെനുബാര്‍ പ്രത്യക്ഷപ്പെടും. തനിയെ ഫോട്ടോ ശരിയാക്കണമെങ്കില്‍ ഓട്ടോ എന്ഹാന്സില് ക്ലിക്കുചെയ്താല്‍ മതി. ട്യൂണ്‍ ഇമേജില്‍ ചെന്ന് ആറ് വ്യത്യസ്ത ടോണുകളിലൊന്ന് തിരഞ്ഞെടുക്കാം.
ബ്രൈറ്റ്നെസും കോണ്ട്രാസ്റ്റും സാച്ചുറേഷനുമൊക്കെ അടങ്ങിയ 'ഫൈന്‍ ട്യൂണ്‍' മുതല്‍ ഷാര്‍പ്പ്നെസും സ്ട്രെക്ചറും ശരിയാക്കാനും ചിത്രം ക്രോപ്പുചെയ്യാനും കളര്‍ കൂട്ടാനും കുറയ്ക്കാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്.
ഇനി എഡിറ്റുചെയ്ത ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുകയോ പ്ലസ്സിലോ മറ്റെവിടെയെങ്കിലോ ഷെയര്‍ ചെയ്യുകയോ ആവാം. ഇമെയില്‍ ചെയ്യാം. ഒന്നിലേറെ ചിത്രങ്ങള്‍ എഡിറ്റുചെയ്തെങ്കില് അവയൊന്നിച്ച് സിപ്പ് ഫയലായി ഡൗണ്‍ലോഡ് ചെയ്യാം.
തരംഗമായി "ഫോട്ടോ ലാബ് " ആപ്ലിക്കേഷന്‍
പ്രവൃത്തിയില്‍ പ്രിസ്മയ്ക്ക് സമാനമാണ് ഫോട്ടോലാബിന്റെ പ്രവര്‍ത്തനവും. നമ്മളെടുക്കുന്ന ഫോട്ടോകള്‍ മനോഹരമാക്കാന്‍ ആവശ്യമായ നിരവധി ഫോട്ടോ ഫില്‍റ്ററുകള്‍ ഫോട്ടോലാബിന്റെ പ്രത്യേകതയാണ്.
www.cropp.me

ചിത്രത്തിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തുകയോ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളയുകയോ മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാര്യം സാധിച്ചു തരാമെന്ന വാഗ്ദാനവുമായി ഒരാള്‍ രംഗത്തുണ്ട്. ഇംഗ്ലീഷ് പറഞ്ഞാല്‍ 'ക്രോപ്പ് മി'. ഇംഗ്ലീഷില്‍ എഴുതിയാല്‍ വെബ്സൈറ്റിന്റെ പേരാകും - cropp.me
മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഒരേ സമയം നാല് അളവുകള്‍ വരെയുള്ള ചിത്രങ്ങള്‍ സിപ്പ് ഫയലിലാക്കി കൈയില്‍ തരുന്ന ഏക സംവിധാനമാണെന്ന് അവര്‍ അവകാശപ്പെടുന്നു.
www.cropp.me ലൂടെ ഫോട്ടോ അപ്ലോഡു ചെയ്ത്, വേണ്ട അളവുകള്‍ തിരഞ്ഞെടുത്ത ശേഷം cropp your images അമര്‍ത്തിയാല്‍ ജോലി തീര്‍ന്നു. വലതു ഭാഗത്ത് ആവശ്യപ്പെട്ട അളവില്‍ ചിത്രങ്ങള്‍ റെഡിയായിട്ടുണ്ടാകും. അതില്‍ കഴ്സര്‍ വെച്ചാല്‍ അതേ അളവിലുള്ള ചിത്രം കാണാം. Edit ല്‍ പോയാല്‍ ആവശ്യമില്ലാത്ത ഭാഗം കളഞ്ഞ് ചിത്രം ശരിക്കും 'ക്രോപ്പ്' ചെയ്യാം. വേണ്ടെങ്കില്‍ deselect ചെയ്യാം.
ഇഷ്ടമുള്ള വീതിയും ഉയരവും രേഖപ്പെടുത്തി ചിത്രം എഡിറ്റു ചെയ്യാനുള്ള സംവിധാനവുമുണ്ട്. Download All cropps ല്‍ ക്ലിക്കു ചെയ്താല്‍ വേണ്ട സ്ഥലത്ത് സിപ്പ് ഫയലായി ചിത്രങ്ങളെത്തും. ഇത്രയും ജോലികള്‍ ചെയ്യാന്‍ ക്രോപ്പ് മിക്ക് മിനിറ്റുകള്‍ മാത്രം മതി.
പല തലത്തില്‍ ചിത്രങ്ങള്‍ എഡിറ്റു ചെയ്യാവുന്ന picresize.com, webresizer.com, www.drpic.com തുടങ്ങിയ ലളിതമായ ഓണ്‍ലൈന്‍ ടൂളുകള്‍ നിരവധിയുണ്ട് നെറ്റില്‍. കൂടുതല്‍ എഡിറ്റിങ് സംവിധാനങ്ങള്‍ ആവശ്യമുള്ളവര്‍ online photoshop എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി.