ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ നടത്തി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും സ്‌കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് ജൂലായ് അഞ്ച് വരെ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് നേടാമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. മുഖ്യഘട്ടത്തില്‍ സ്‌കോര്‍ കാര്‍ഡ് നേടിയ ശേഷം സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി സ്‌കോര്‍ കാര്‍ഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ APPLY ONLINE SPORTS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്റി സ്‌കൂളില്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ വേക്കന്‍സിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി RENEWAL FORM നേരത്തെ വെരിഫിക്കേഷനായി അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ നല്‍കണം. ജൂലായ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള ഒഴിവ് www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.
We are excited to announce that our website is undergoing a major renovation. Reach us if you are facing any issue by clicking on.
Reach out!