'കുഞ്ഞേ മടങ്ങിവരൂ'- മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് നടി ലളിത കുമാരി

താരസഹോദരിമാരായ ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും മരുമകളെ കാണാനില്ലെന്ന് പരാതി. 17 വയസ്സുകാരിയായ അബ്രിനയെയാണ് സെപ്തംബര്‍ 6 മുതല്‍ കാണാതായിരിക്കുന്നത്. ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകളാണ് അബ്രിന.

 തങ്ങളുടെ മരുമകളെ കാണാനില്ലെന്നും കണ്ടെത്തുന്നതിന് സഹായിക്കണമെന്നുമുള്ള അപേക്ഷയുമായി ലളിത കുമാരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു. അബ്രിനയുടെ മാതാവ് ഷെറിലും ലളിത കുമാരിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അബ്രിനെയെ കാണാതായപ്പോള്‍ തന്നെ പോണ്ടി ബാസാര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും പോലീസിന്റെ സഹകരണമുണ്ടെന്നും ലളിത കുമാരി പറയുന്നു.

ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അബ്രിന. സ്‌കൂളില്‍ പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല. 

സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പൊതു സമൂഹത്തിന്റെ സഹായം തേടാനാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ലളിത കുമാരി പറഞ്ഞു.

നടന്‍ പ്രകാശ് രാജിന്റെ മുന്‍ഭാര്യയാണ് ലളിത കുമാരി. 1987 മുതല്‍ 1995 വരെ സിനിമയില്‍ തിളങ്ങിയ താരം വിവാഹത്തോടു കൂടി അഭിനയത്തോട് വിട പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment