വീട്ടിലിരുന്നു പഠനം: പ്ലസ് വൺ, പ്ലസ് ടു പുതിയ അക്കാദമിക് കലണ്ടർ

രാജ്യത്തു കോവിഡ് ആശങ്ക നിലനിൽക്കെ, വീട്ടിലിരുന്നുള്ള പഠനത്തിനു മുൻഗണന നൽകി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കു ബദൽ അക്കാദമിക് കലണ്ടറുമായി മാനവശേഷി മന്ത്രാലയം. സിലബസിൽ നിന്നുള്ള ആശയങ്ങളോ അധ്യായങ്ങളോ ഉപയോഗപ്പെടുത്തി ആഴ്ച തിരിച്ചു പഠനപ്രവർത്തനങ്ങളാണ് പ്രധാന പ്രത്യേകത. കുട്ടികളുടെ പഠനപുരോഗതി അധ്യാപകർക്കും രക്ഷിതാക്കൾക്കും വിലയിരുത്താനും കഴിയുംവിധമാണു തയാറാക്കിയിരിക്കുന്നത്. 

കലാപഠനം, ശാരീരിക വ്യായാമങ്ങൾ, യോഗ മുതലായ പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠന പ്രവർത്തനങ്ങളും കലണ്ടറിലുണ്ടെന്നു പ്രകാശനം ചെയ്തു കേന്ദ്രമന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. 

ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും വാട്സാപ്പ്, ഫെയ്സ്ബുക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയവ ഉപയോഗിക്കാത്തവർക്കും ക്ലാസുകളെക്കുറിച്ച് എസ്എംഎസ്, വോയ്‌സ്‌ കാൾ എന്നിവ വഴി മാർഗനിർദേശങ്ങൾ നൽകണം. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കു മാർഗനിർദേശം നൽകാൻ അധ്യാപകരെ സഹായിക്കുംവിധമാണ് കലണ്ടറെന്ന് സർക്കാർ അറിയിച്ചു. 

ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ കുട്ടികളുടെയും ആവശ്യങ്ങൾക്കു കലണ്ടർ പര്യാപ്തമാണ്. ശബ്ദലേഖനങ്ങൾ, റേഡിയോ പ്രോഗ്രാമുകൾ, ദൃശ്യപരിപാടികൾ എന്നിവയിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment