Posts

സർക്കാരിന്റെ നിർബന്ധ ഇന്ഷുറൻസ് പദ്ധതികളിൽഅടക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ?

 സംസ്ഥാന ജീവനക്കാർക്കും സഹകരണ, ബോർഡ്, കോർപ്പറേഷൻ ജീവനക്കാർക്കും സർക്കാരിന്റെ നിർബന്ധ ഇന്ഷുറൻസ് പദ്ധതികൾ ആണല്ലോ SLI, GIS എന്നിവ.

ഈ പദ്ധതികളിൽ അധിക തുക അടക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ? അതോ മിനിമം മതിയോ? പല ജീവനക്കാരുടെയും ഒരു സംശയമാണിത്.

❇️ SLI

എന്ഡോവ്മെന്റ് പോളിസികളിൽ (ഒരു നിശ്ചിത കാലയളവിൽ തുടങ്ങി 56,60വയസ്സു വരെ നിശ്ചിത തുക അടക്കുന്നത്) ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന ഒന്നാണ് ഇത്.

30 വയസ്സിൽ താഴെയുള്ള ഒരാൾക്ക് 6.5%ഉം 45 വയസ് വരെയുള്ളവർക്ക് 5.4%ഉം 45ന് മുകളിൽ ഉള്ളവർക്ക് 4.4%ഉം ആണ് ഇപ്പോഴത്തെ ബോണസ് നിരക്ക്.(ചേരുമ്പോൾ ഉള്ള വയസാണ് കണക്കാക്കുന്നത്.)

✅ഉദാഹരണത്തിന് 30 വയസ്സുള്ള ഒരാൾ(retiremet age 60)

 1000 രൂപ യുടെ പോളിസി ചേരുമ്പോൾ ഉള്ള ഗുണങ്ങൾ നോക്കാം

Suminsured-408900

Bonus per year_ 408900*6.5%-26579

Bonus for 30 year of service - 26579*30=797370

Maturity amount -408900+797370=1206270

✳️GIS

റിസ്ക് വാല്യൂ കൂടുതൽ ഉള്ള ഇന്ഷുറൻസ് ആണ് ഇത്.

300 രൂപ അടക്കുന്നത് ഒരാൾ മരണപ്പെട്ടാൽ നോമിനിക്ക് 6 ലക്ഷവും 400 അടക്കുന്ന വർക്ക് 8 ലക്ഷവും 500 അടക്കുന്നവർക്ക് 10 ലക്ഷവും ലഭിക്കും.

45 വയസ്സിൽ താഴെയുള്ള വർക്ക് അടക്കേണ്ട തുകയുടെ ഇരട്ടി വരെ അടക്കാം.

❇️ഇനി റിട്ടയർ ആകുകയാണെങ്കിൽ  അടച്ച തുക യുടെ 70% , 8% പാദവാർഷിക കൂട്ടുപലിശ ചേർത്ത് ലഭിക്കും.

✳️രണ്ട് പോളിസികളിലും ആറ് മാസം തുടർച്ചയായി പ്രീമിയം അടവു വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടും. അവർക്ക് ജില്ലാ ഇന്ഷുറൻസ് ഓഫീസിൽ പലിശ സഹിതം അടച്ച് അവ പുതുക്കാവുന്നതാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment