കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍
കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍
ചെയ്യാവുന്നതും ഇത്തരം വിദ്യാര്‍ത്ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍
ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ്. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തീയതിയില്‍
ആവശ്യമെങ്കില്‍ മാറ്റം വരുത്തുന്നതാണ്.
പ്രധാന തിയ്യതികൾ
ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് മാത്യസ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 25/08/2020
സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് ഒടുക്കേണ്ട അവസാന തിയതി : 26/08/2020
ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിടേഷൻ നടത്താവുന്ന അവസാന തിയതി : 26/08/2020
600 രൂപ ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തിയതി 27/08/2020
അപേക്ഷകൾ സമർപ്പിക്കുന്നതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
- പരീക്ഷാർത്ഥിയ്ക്ക് 2020 മാർച്ചിൽ പരീക്ഷ എഴുതിയ മാത്യസ്കൂളിൽ നിന്നും അപേക്ഷാഫോറം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം പ്രസ്തുത സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ വിദ്യാർത്ഥി തങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതും അത് സ്കൂൾ പ്രിൻസിപ്പലിനെക്കൊണ്ട്സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
- സ്കൂൾ പ്രിൻസിപ്പൽമാർ പരീക്ഷാർത്ഥികളെ വെബ് പോർട്ടലായ dhsekerala.gov.in വഴി ഓൺലൈനായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്.
- vhse കുട്ടികൾ അവരുടെ സ്കൂളുമായി ബന്ധപ്പെട്ട് അപേക്ഷിക്കണം
- അഡ്മിഷൻ ടിക്കറ്റുകൾ പോർട്ടലിൽ ലഭ്യമാക്കുമ്പോൾ മാത്യ സ്കൂളുകളിലെ (പ്രിൻസിപ്പൽമാർ അതിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത് വിദ്യാർത്ഥികൾക്ക് മൂന്ന്ദി വസം മുമ്പെങ്കിലും നൽകേണ്ടതാണ്. പരീക്ഷാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റിൽ തെറ്റുകളില്ലായെന്നും ലഭിച്ച അഡ്മിഷൻ ടിക്കറ്റ്
- മാറിയിട്ടില്ലായെന്നും ഉറപ്പുവരുത്തേണ്ടതാണ്. സേ/ഇംപൂവ്മെന്റ് പരീക്ഷ എഴുതുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷാ കേന്ദ്രം ഏതാണെന്ന് ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ പരീക്ഷാർത്ഥികളെ അറിയിക്കേണ്ടതാണ്.
- ഈ വിജ്ഞാപനം ഓപ്പൺ സ്കൂൾ പരീക്ഷാർത്ഥികൾക്കും ബാധകമാണ്. സ്കൂൾ പ്രിൻസിപ്പൽമാർ അനുബന്ധ രേഖകൾ സഹിതമുള്ള അപേക്ഷകൾ വാങ്ങേണ്ടതും അപേക്ഷകളിലെ വിശദാംശങ്ങൾ കാഡീകരിക്കേണ്ടതും ചോദ്യപേപ്പർ സ്റ്റേറ്റ്മെന്റും നോമിനൽ റോളും തയ്യാറാക്കേണ്ടതും അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ അവ അപ്ലോഡ് ചെയ്യേണ്ടതുമാണ്
യോഗ്യത - ആർക്കൊക്കെ എഴുതാം
- (എ ) 2020 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്കും കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം പരീക്ഷ എഴുതാൻ സാധിക്കാതെ പോയ എല്ലാ വിദ്യാർത്ഥികൾക്കും 2020 ൽ നടക്കുന്ന സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനായി 2020 മാർച്ച്പ രീക്ഷയിൽ D+ ഗ്രേഡോ അതിനുമുകളിലോ നേടാനാവാത്ത / ലോക്ഡൗൺ മൂലം എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ യോഗ്യത നേടാത്ത മുഴുവൻ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ്,
- (ബി) 2020 മാർച്ചിൽ കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതി D+ ഗ്രേഡോ അതിനുമുകളിലോ നേടാൻ സാധിക്കാത്തവർക്ക് എല്ലാവിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
- (സി) 2020 മാർച്ചിൽ ആദ്യമായി പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനു മുകളിലോ നേടിയവർക്ക് ഏതെങ്കിലും ഒരു വിഷയത്തിനു തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപൂവ്മെന്റ് പരീക്ഷയ്ക് അപേക്ഷിക്കാവുന്നതാണ്.
- പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾ ഇം(പൂവ്മെന്റ് പരീക്ഷയ്ക്ക് യോഗ്യനല്ല.
- ബയോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ ബോട്ടണി പരീക്ഷയും സുവോളജി പരീക്ഷയും എഴുതേണ്ടതാണ്.
- 2020 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്ത പരീക്ഷാർത്ഥികൾക്ക് 2020 ൽ നടക്കുന്ന സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക്ര ജിസ്റ്റർ ചെയ്യാൻ യോഗ്യതയില്ല.
- പരീക്ഷാർത്ഥി അതതു വിഷയത്തിലെ തിയറി പരീക്ഷയ്ക്കു മാത്രം ഹാജരായാൽ മതിയാകുന്നതാണ്. മാർച്ച് പരീക്ഷയ്ക്ക് ലഭിച്ച നിരന്തര മൂല്യനിർണയ സ്കോറും - പ്രായോഗിക പരീക്ഷയ്ക്കു ലഭിച്ച സ്കോറും (പ്രായോഗിക പരീക്ഷയുള്ള വിഷയത്തിന്) നിലനിൽക്കുന്നതാണ്. എന്നാൽ പ്രായോഗിക പരീക്ഷയ്ക്ക് ഇതുവരെ ഹാജരാകാത്തവർ ഈ പരീക്ഷയ്ക്കൊപ്പം നിർബന്ധമായും പ്രായോഗിക പരീക്ഷയ്ക്ക്ഹാ ജരാകേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ പ്രായോഗിക മൂല്യ നിർണ്ണയത്തിന് ഹാജരാകാതിരുന്നാൽ അവർ ആ വിഷയത്തിനു " ആബസന്റ്" ആയതായി കണക്കാക്കപ്പെടും.
- സേ/ഇംപൂവ്മെന്റ് പരീക്ഷയിൽ പരീക്ഷാർത്ഥി ഇതുവരെ ലഭിച്ച സ്കോറുകളുടെ അടിസ്ഥാനത്തിൽ യോഗ്യത രേഖപ്പെടുത്തിയ കോഡീകരിച്ച സർട്ടിഫിക്കറ്റായിരിക്കും നൽകുക.
പ്രായോഗിക പരീക്ഷ
- പ്രായോഗിക പരീക്ഷ ഓരോ ജില്ലയിലും നിശ്ചയിച്ചിട്ടുള്ള ഒരു കേന്ദ്രത്തിൽ വച്ച് 07/09/2020 - ന് നടത്തുന്നതാണ്.
- മാർച്ച് 2020 -ൽ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരായവർ സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് വീണ്ടും ഹാജരാകേണ്ടതില്ല.
- മാർച്ച് പരീക്ഷയ്ക്കോ മുമ്പോ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകാത്തവർ സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്കൊപ്പം പ്രായോഗിക പരീക്ഷയ്ക്കും ഹാജരാകേണ്ടതാണ്.
സേ/ഇംപൂവ്മെന്റ് പരീക്ഷാ ഫീസ്
- സേ പരീക്ഷാ ഫീസ് : 150/-രൂപ (ഒരു വിഷയത്തിന്)
- ഇംപൂവ്മെന്റ് പരീക്ഷാ ഫീസ്: 500/- രൂപ (ഒരു വിഷയത്തിന്)
- പ്രായോഗിക പരീക്ഷാ ഫീസ്: 25/- രൂപ (ഒരു വിഷയത്തിന്)
- സർട്ടിഫിക്കറ്റ് ഫീസ് 40/- രൂപ