കരസേനയിൽ വനിതാ പോലീസ് : ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം


കരസേനയിലെ വുമൺ മിലിട്ടറി പോലീസ്  വിഭാഗത്തിൽ വനിതകൾക്ക്  സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിൽ 99 ഒഴിവ്.  ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.


ആർക്കൊക്കെ അപേക്ഷിക്കാം 

  • അവിവാഹിതരായ സ്ത്രീകൾ
  • കുട്ടികളില്ലാത്ത വിധവകൾ
  • വിവാഹമോചിതർ 
  • സർവീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം. പക്ഷേ, ഇവർ പുനർവിവാഹം നടത്തിയിരിക്കത്. 
  • അപേക്ഷ അയച്ചതിനുശേഷമോ 33 ആഴ്ചത്തെ പരിശീലന കാലയളവിനിടയിലോ വിവാഹം കഴിക്കാൻ അനുവാദമില്ല. 

തിരഞ്ഞെടുപ്പ്: 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റിക്രൂട്ട്മെൻറ് റാലി മുഖേനയായിരിക്കും തിരഞ്ഞടുപ്പ്.

റിക്രൂട്ട്മെൻറ് റാലി നടക്കുന്ന സ്ഥലങ്ങൾ 

  • അംബാല
  • ലഖ്നൗ
  • ജബൽപുർ
  • ബെംഗളൂരു
  • ഷില്ലോങ്
  • പുണെ 

റാലിയുടെ തീയതിയും സമയവും പിന്നീട്  അറിയിക്കും

പരീക്ഷാ ഘടന 

  • എഴുത്തുപരീക്ഷ
  • ശാരീരികക്ഷമതാപരീക്ഷ
  • വൈദ്യപരിശോധന 
  • എന്നിവയുടെ  അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക 

യോഗ്യത: 

  • എസ്.എസ്.എൽ.സി തത്തുല്യം.
  •  യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 45 ശതമാനം മാർക്കും
  • പരീക്ഷയിലെ എല്ലാ വിഷയങ്ങളിലുംചുരുങ്ങിയത് 33 ശതമാനം മാർക്കും  നേടിയിരിക്കണം. 

പ്രായം: 

  • പതിനേഴര മുതൽ ഇരുപത്തി ഒന്ന് വയസ്സ് വരെ 
  • അപേക്ഷകർ1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • സർവീസിനിടെ മരണപ്പെട്ട സെ നികരുടെ വിധവകൾക്ക് 30 വയസ്സുവരെ അപേക്ഷിക്കാം.


ശാരീരിക യോഗ്യത: 

  • ഉയരം: ചുരുങ്ങിയത് 152 സെ.മീ. 
  • ഉയരത്തിന് ആനുപാതികമായ തൂക്കം
  • നെഞ്ച് വികാസം - 05 CM

ശാരീരിക ക്ഷമതാ പരിശോധന : 

  • ഏഴര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 
  • 10 അടി ലോങ് ജമ്പ്, 
  • 3 അടി ഹൈജമ്പ് എന്നിവ അടങ്ങുന്നതാണ് ശാരീരിക ക്ഷമതാ പരിശോധന

അപേക്ഷിക്കേണ്ട വിധം: 

www. joinindianarmy.nic.in എന്ന  വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. 

  • റിക്രൂട്ട്മെൻറ് റാലിക്കുള്ള അഡ്മിറ്റ് കാർഡ്  പിന്നീട് ലഭ്യമാകും.

റിക്രൂട്ട്മെന്റ് റാലിയിൽ ആവശ്യമായ രേഖകൾ :

  • അഡ്മിറ്റ് കാർഡിൽ പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തും റാലിയിൽ പങ്കെടുക്കണം 
  • താഴെ പറയുന്ന രേഖകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും  കരുതണം 
  • അഡ്മി റ്റ് കാർഡിന്റെ പകർപ്പ്, 
  • 20 പാസ്പോർട്ട് സൈസ് ഫോട്ടോകൾ (മൂന്ന് മാസത്തിനകം എടുത്തത്), 
  • ജാതിസർട്ടിഫിക്കറ്റ്, 
  • വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, 
  • നേറ്റിവി റ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ് (ഫോട്ടോ പതിച്ചത്), 
  • സ്കൂളിൽ നിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റ്, 
  • പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, 
  • അവിവാഹിതയെ ന്ന് തെളിയിക്കുന്ന പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (ഫോട്ടോ പതിച്ചത്) 
  • സർട്ടിഫിക്കറ്റുകളെല്ലാം ആറു മാസത്തിനുള്ളിൽ നേടിയതാവണം 
  • മാതാപിതാക്കളോ സഹോദരങ്ങളോ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗാർഥികൾവിജ്ഞാപനത്തിലെ Appendix A യിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിൻറ മാതൃക 10 രൂപയുടെമുദ്രപ്പത്രത്തിൽ തയ്യാറാക്കിഅതിൽ നോട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് റിക്രൂട്ട്മെൻറ് റാലിക്ക് വരുമ്പോൾ കൊണ്ടുവരണം. 
  •  Appendix   B യിൽ നൽകിയിട്ടുള്ളസർട്ടിഫിക്കറ്റിൻറ മാതൃക എല്ലാ ഉദ്യോഗാർഥികളും 10 രൂപയുടെമുദ്രപ്പത്രത്തിൽ തയ്യാറാക്കിഅതിൽ നോട്ടറിയെക്കൊണ്ട്ഒപ്പിടുവിച്ച്  റിക്രൂട്ട്മെൻറ് റാലിക്ക് വരുമ്പോൾ കൊണ്ടുവരണം. 

വിശദമായ നോട്ടിഫിക്കേഷനും Appendix  A , B  ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക 

website for Online Application 


അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ 
011-26173840 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment