ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി ഒക്ടോബർ 1.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട +1 മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 202021 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:
- വിദ്യാർത്ഥിയുടെ ഫോട്ടോ.
- ഇൻസ്റ്റിറ്റ്യൂഷൻ നൽകുന്ന വെരിഫിക്കേഷൻ ഫോം.
- വരുമാന സർട്ടിഫിക്കറ്റ്
- സ്വയം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, 18 വയസ് പൂർത്തിയാക്കാത്തവർ രക്ഷിതാവ് സാക്ഷ്യപ്പെടുത്തണം
- അവസാന യോഗ്യതാ പരീക്ഷയിൽ 50% മാർക്കിൽ കൂടുതൽ ലഭിച്ചത്തിന്റെ സർട്ടിഫിക്കറ്റ്
- നിലവിലെ വർഷത്തത്തെ കോഴ്‌സ് ഫീസ് രസീത്
- വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡ് നമ്പറും
- റെസിഡൻഷ്യൽ / ഡൊമൈസൽ സർട്ടിഫിക്കറ്റ്.
- വിദ്യാർത്ഥിയുടെ ആധാർ നമ്പറും ആധാർ ലഭ്യമല്ലെങ്കിൽസ്കൂൾ / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബോണഫൈഡ് വിദ്യാർത്ഥി സർട്ടിഫിക്കറ്റും
- ഇതര സംസ്ഥാനത്താണ് പഠിക്കുന്നതെങ്കിൽ സ്കൂൾ / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബോണഫൈഡ് സ്റ്റുഡന്റ് സർട്ടിഫിക്കറ്റ്
- സ്കോളർഷിപ്പ് പുതുക്കുകയാണെങ്കിൽ (Renewal) കഴിഞ്ഞ വർഷത്തിൽ 50% മാർക്ക് നേടിയത്തിന്റെ മാർക് ലിസ്റ്റ്
കഴിഞ്ഞവർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കുക.
Pre Matric Scholarships Scheme for Minorities- Online Application Portal |
Post-Metric Scholarship (Minority) - Circular |
Students with disabilities Guidelines |