Prematric Scholarship for Minority Students 2020-2021

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി ഒക്ടോബർ 1.


കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട +1 മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 202021 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:

  • വിദ്യാർത്ഥിയുടെ ഫോട്ടോ.
  • ഇൻസ്റ്റിറ്റ്യൂഷൻ നൽകുന്ന വെരിഫിക്കേഷൻ ഫോം.
  • വരുമാന സർട്ടിഫിക്കറ്റ്
  • സ്വയം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, 18 വയസ് പൂർത്തിയാക്കാത്തവർ രക്ഷിതാവ് സാക്ഷ്യപ്പെടുത്തണം 
  • അവസാന യോഗ്യതാ പരീക്ഷയിൽ 50% മാർക്കിൽ കൂടുതൽ ലഭിച്ചത്തിന്റെ  സർട്ടിഫിക്കറ്റ് 
  • നിലവിലെ  വർഷത്തത്തെ  കോഴ്‌സ് ഫീസ് രസീത്
  • വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡ് നമ്പറും 
  • റെസിഡൻഷ്യൽ / ഡൊമൈസൽ സർട്ടിഫിക്കറ്റ്.
  • വിദ്യാർത്ഥിയുടെ ആധാർ നമ്പറും ആധാർ ലഭ്യമല്ലെങ്കിൽസ്കൂൾ / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബോണഫൈഡ് വിദ്യാർത്ഥി സർട്ടിഫിക്കറ്റും 
  • ഇതര സംസ്ഥാനത്താണ് പഠിക്കുന്നതെങ്കിൽ സ്കൂൾ / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബോണഫൈഡ് സ്റ്റുഡന്റ് സർട്ടിഫിക്കറ്റ്  
  • സ്കോളർഷിപ്പ് പുതുക്കുകയാണെങ്കിൽ (Renewal) കഴിഞ്ഞ വർഷത്തിൽ 50% മാർക്ക് നേടിയത്തിന്റെ  മാർക് ലിസ്റ്റ് 
മുന്‍വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ https://scholarships.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 31നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in,  www.collegiateedu.kerala.gov.in ല്‍ ലഭിക്കും. 
ഫോണ്‍: 9446096580, 9446780308, 04712306580. 
ഇമെയില്‍: postmatricscholarship@gmail.com

50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ് ആവശ്യമില്ല.


പുതുക്കേണ്ടവർക്ക്
1 കഴിഞ്ഞവർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡി, (പ്രിന്‍റ് കൈവശം ഉണ്ടെങ്കിൽ അതിലുണ്ടാകും)
2 പാസ്സ്‌വേർഡ്‌ 

കഴിഞ്ഞവർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കുക.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق