പ്ലസ്‌ടു കഴിഞ്ഞവർക്ക് ഡിസൈന്‍ പഠനത്തിന് : Bachelor of Design @ UCEED Entrace Test


 പ്ലസ്‌ടു കഴിഞ്ഞവർക്ക് ഡിസൈൻ ഉപരിപഠനത്തിനു 'യൂസീഡ്'. ഇപ്പോൾ അപേക്ഷിക്കാം

ഡിസൈന്‍ പഠനത്തിന് രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.  

ബോംബെ, ഗുവാഹതി, ഹൈദ്രാബാദ് എന്നിവിടങ്ങളിലെ ഐ ഐ ടികൾ , ജബല്‍പൂരിലുള്ള  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്   എന്നിവിടങ്ങളില്‍ ബാച്ലര്‍ ഓഫ് ഡിസൈന്‍ (BDes) പഠനത്തിനാണ് ഇപ്പോള്‍ അവസരമുള്ളത്.  

അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) വഴിയാണ് തെരഞ്ഞെടുപ്പ്. ഇതിനു പുറമെ ദേശീയ തലത്തിലുള്ള 21 മറ്റു പ്രമുഖ സ്ഥാപങ്ങളിലേക്കും യൂസീഡ് വഴി പ്രവേശനം നടത്തും. ഇതിനു സ്ഥാപനങ്ങളിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം.

 ഐ.ഐ.ടി ബോംബെയാണ് UCEED പരീക്ഷ നടത്തുന്നത്.

 കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള  പരീക്ഷ 2021  ജനുവരി 17  നാണ്  നടക്കുക.

 2020 ൽ പ്ലസ്‌ടു വിജയിച്ചവർക്കും 2021 ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ Ernakulum,  Kozhikode, Thiruvananthapuram, Thrissur എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവും.


 www.uceed.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 10  വരെ അപേക്ഷിക്കാം.

Information.Brochure.pdf

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment