കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

വിവിധ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 




1) സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പിന്റെ നാഷനൽ മീൻസ്–കം–മെറിറ്റ് സ്കോളർഷിപ്പുകൾ. 9,10, 11,12 ക്ലാസുകാർക്ക്.

2) ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പുകൾ – കോളജ് / സർവകലാശാലാ വിദ്യാർഥികൾക്ക്.

3) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി സ്കോളർഷിപ് സ്കീം – സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് & അസം റൈഫിൾസ്. കോളജ് / സർവകലാശാലാ / ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക്.

4) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി സ്കോളർഷിപ് സ്കീം – സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ പൊലിസ് ഓഫീസർമാരിൽ ഭീകര / മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതരായ കോളജ് / സർവകലാശാലാ / ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക്.

5) റെയിൽവേ വകുപ്പിന്റെ പ്രധാനമന്ത്രി സ്കോളർഷിപ് സ്കീം – റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് / റെയിൽവേ പ്രൊട്ടക്‌ഷൻ സ്പെഷൽ ഫോഴ്സ്. ബിടെക്, എംബിബിഎസ്, എംസിഎ തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർക്ക്.

ഭിന്നശേഷി/പട്ടിക/ന്യൂനപക്ഷ വിഭാഗങ്ങൾ

1) ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനു 3 വിഭാഗം സ്കോളർഷിപ്പുകൾ:

  • പ്രീ–മെട്രിക്: 9, 10 ക്ലാസുകാർക്ക്
  • പോസ്റ്റ്–മെട്രിക് : 11 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ വരെ
  • ടോപ്ക്ലാസ്: നിർദിഷ്ട സ്ഥാപനങ്ങളിലെ ഗ്രാജ്വേറ്റ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ

2) പട്ടിക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ടോപ്ക്ലാസ് എജ്യൂക്കേഷൻ സ്കീം സ്കോളർഷിപ്പുകൾ. 

3) ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രീ–മെട്രിക്, പോസ്റ്റ്–മെട്രിക്, മെറിറ്റ്–കം–മീൻസ് ഫോർ പ്രഫഷനൽ & ടെക്നിക്കൽ കോഴ്സസ് സ്കോളർഷിപ്പുകൾ.


വിശദാംശങ്ങൾക്ക് വെബ്സൈറ്റ് : https://scholarships.gov.in.


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment