സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്(റിന്യൂവൽ) അപേക്ഷിക്കാം





സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് (റിന്യൂവല്‍) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

ഒക്ടോബര്‍ 30 വരെ റിന്യൂവലിനായി അപേക്ഷ സമര്‍പ്പിക്കാം
ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ് 

ആർക്കാണ് അവസരം ?
2019-20 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം. 
ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 
ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. 
കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. 
കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥിനികളെ തിരഞ്ഞെടുക്കുക. 
അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം

അപേക്ഷിക്കേണ്ട വിധം 
  1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship -C.H. Mohammed Koya Scholarship (CHMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. "Renewal button - ൽ ക്ലിക്ക് ചെയ്യുക.
  3.  Application fill ചെയ്യുക 
  4. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷംView/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  5. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
  1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്.
  2. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ് ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്,  അക്കൗണ്ട് നമ്പർ, ബ്രാഞ്ച്  കോഡ് ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
  3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്/മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ നിർബന്ധമായും സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.
  4. വരുമാന സർട്ടിഫിക്കറ്റ്


Help Line : 0471 2302090, 2300524

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment