കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം റായ്പൂർ എയിംസിൽ

    

ഛത്തിസ്ഗർ റായ്പൂറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്   (എയിംസ്), പാരാമെഡിക്കൽ ഡിഗ്രി, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


ബിരുദ പ്രോഗ്രാമുകൾക്ക്, പ്ലസ് ടു ആണ് യോഗ്യത.

  • ഓപ്പറേഷൻ തിയറ്റർ ടെക്നോളജി
  • മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രഫി
  • മെഡിക്കൽ ലബോറട്ടറി ടെക്നോളജി
  • എന്നീ ബി.എസ്.സി.പ്രോഗ്രാമുകൾക്ക്,

കോഴ്സിനനുസരിച്ച് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്  എന്നിവയിലെ നിശ്ചിത വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.

ബാച്ചലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി പ്രോഗ്രാo പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയും ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിലൊന്നും പഠിച്ചിരിക്കണം. 

31.8.2020 ന് യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഈ തിയ്യതിയിൽ 17 വയസ്സുണ്ടായിരിക്കണം.

റേഡിയോതെറാപ്പി ടെക്നോളജി അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച്, ബി.എസ്.സി ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. 30.9.2020 നകം യോഗ്യതാ പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. ഈ തിയ്യതിയിൽ പ്രായം 20 നും 25 നും ഇടയ്ക്കായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.

എല്ലാ പ്രോഗ്രാമുകൾക്കും യോഗ്യതാ പരീക്ഷയിലെ മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.

 ബിരുദ, ഡിപ്ലോമ പ്രവേശനത്തിന്  ഒക്ടോബർ 4 ന് റായ്പൂറിൽ വച്ച് പ്രവേശന പരീക്ഷയുണ്ടാകും. ഡിപ്ലോമ പ്രോഗ്രാമിന് ഒക്ടോബർ 5 ന് ഇൻ്റർവ്യൂവും ഉണ്ടാകും.

അപേക്ഷ സെപ്തംബർ 21 വരെ
 www.aiimsraipur.edu.in വഴി നൽകാം.


കോഴ്സ് ഫീസ് ബാച്ചലർ പ്രോഗ്രാമിന് 3165 രൂപയും, അഡ്വാൻസ്ഡ് ഡിപ്ലോമയ്ക്ക്, 5856 രൂപയുമാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment