How to Check Plus one Trial Allotment Result 2020




അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ ഒരു വിദ്യാർത്ഥി നൽകിയ വിശദാംശങ്ങളും ഓപ്ഷനുകളും അടിസ്ഥാനമാക്കി ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. അവരുടെ സ്കൂളിനെക്കുറിച്ചും പ്രവേശന സാധ്യതയെക്കുറിച്ചും ഒരു ധാരണ നേടാൻ ഇത് അവരെ സഹായിക്കുന്നു. പ്ലസ് വൺ അപേക്ഷകർക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താനും തിരുത്തലുകൾ വരുത്താനും, നൽകിയ വിശദാംശങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ, അവരുടെ ട്രയൽ അലോട്ട്മെന്റ് കണ്ടതിനുശേഷം കൂടുതൽ സ്കൂൾ, കോഴ്സ് ഓപ്ഷനുകൾ ചേർക്കാനും കഴിയും. തിരുത്തലുകൾക്കുള്ള അവസാന തീയതി -2018 സെപ്റ്റംബർ, 5 പി.എം.

പ്ലസ് വൺ സിംഗിൾ വിൻഡോ ട്രയൽ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം? 

സിംഗിൾ വിൻഡോ സിസ്റ്റത്തിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുകയും ‘കാൻഡിഡേറ്റ് ലോഗിൻ’ ചെയ്യുകയും ചെയ്തവർക്ക് അവരുടെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. 

ഇത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

  1. www.hscap.kerala.gov.in സന്ദർശിക്കുക 
  2. student login -എസ്‌ഡബ്ല്യുഎസ് ലിങ്കിൽ ക്ലിക്കുചെയ്‌ത് വിശദാംശങ്ങൾ സമർപ്പിക്കുക 
 ലിങ്ക് ക്ലിക്കുചെയ്യുക,  നിങ്ങളുടെ ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കുക. 

ട്രയൽ അലോട്ട്മെന്റിന് ശേഷം എഡിറ്റിംഗ് സാധ്യമാണോ?

 അവരുടെ അപ്ലിക്കേഷനിൽ തെറ്റായി നൽകിയ കൂടുതൽ ഓപ്ഷനുകളും തിരുത്തലുകളും വിശദാംശങ്ങളും ചേർക്കുന്നത് ഇപ്പോൾ ശരിയാക്കാം. എഡിറ്റുചെയ്‌തതിനുശേഷം സ്ഥിരീകരിക്കാൻ മറക്കരുത്. ട്രയൽ‌ അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതിനും പിശകുകൾ‌ ശരിയാക്കുന്നതിനുമുള്ള അവസാന തീയതി- 2020 സെപ്റ്റംബർ‌ 8, 5 പി‌എം.

WGPA യും അപേക്ഷാവിവരങ്ങളും പരിശോധിക്കണം

ട്രയൽ അലോട്ട്മെൻറ് ലിസ് എല്ലാ അപേക്ഷകരും നിർബന്ധമായും പരിശോധിക്കണം. 

അപേക്ഷാ വിവരങ്ങളും - WGPA യും കൃത്യമാണെന്ന് ഉറപ്പു വരുത്തണം. 


WGPA കണക്കാക്കുന്നത് എങ്ങിനെ


തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ

അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. 

അലോട്ട്മെൻറിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബാണസ് - പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റെയും വിവരങ്ങൾ,ടൈ ബേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര  പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ (കലാകായിക മേളകൾ,ക്ലബുകൾമുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. 

ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും. അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക. ചില അപേക്ഷകളിൽ ജാതി,കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. 

ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഇൗഴവ എന്നതിന് പകരം - ഹിന്ദു ഒ.ബി.സി എന്നാണ്രേ ഖപ്പെടുത്തിക്കാണുന്നത്. ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്മെൻറ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകരും പാസ്പെക്ടസിലെ  അനുബന്ധം 2 ലെ നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും കാറ്റഗറിയും തന്നെയാണ്  രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.

റാങ്ക് പരിശോധന

റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ട്മെൻറിലോ ആദ്യ അലോട്ട്മെൻറിലോ കടന്ന് കൂടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റാങ്കനമ്പർ സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടാകാം.   ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളിൽ 55/60 സീറ്റുകൾ മാത്രമാണുള്ളതെന്ന് വിദ്യാർത്ഥിയ്ക്കറിയാമെന്നിരിക്കട്ടെ, റാങ്ക് പരിശോധിക്കുമ്പോൾ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്കാണെന്ന് കാണുമ്പോൾ തനിക്ക് ഈ സ്കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ വിദ്യാർത്ഥിയ്ക്ക് തോന്നാം. എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരടിസ്ഥാനവുമില്ല, കാരണം ആ സ്കൂളിലെ വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷനായി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടേയും റാങ്കാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. ഈ അപേക്ഷകരെല്ലാം ഇതേ സ്കൂളിൻറ അലോട്ട്മെൻറ് ലിസ്റ്റിൽ  വരണമെന്നില്ല. 

അപേക്ഷകരുടെ മെരിറ്റനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കാം. അത് കൊണ്ട് താഴ്ന്ന റാങ്കുകാർക്കും അലോട്ട്മെൻറ് ലഭിക്കുവാനിടയുണ്ട്

തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ ബോണസ് പോയിൻറുകൾ ലഭിക്കുന്ന വിവരങ്ങൾ, ടൈ ബ്രെക്കിനുപയോഗിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെൻറിനെ ബാധിക്കുന്ന ഒന്നും പ്രൊസ്പെക്ടസിൽ ആവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്.  
ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെൻറുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും ചെയ്യും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment