Posts

സിബിഎസ്‌ഇ, സിഐഎസ്‌സിഇ 10, 12 ക്ലാസ് സിലബസ് 50% വരെ കുറച്ചേക്കും


 സിബിഎസ്‌ഇയും സിഐഎസ്‌സിഇയും 10, 12 ബോർഡ് പരീക്ഷകൾക്കുള്ള സിലബസ് വീണ്ടും വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നു. 50% വരെ കുറയ്ക്കാനാണ് ആലോചന. കഴിഞ്ഞ ജൂലൈയിൽ 30% കുറച്ചിരുന്നു. പരീക്ഷകൾ ഏപ്രിലിലേക്കു നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.

ഒഴിവാക്കിയ ഭാഗങ്ങളിൽ നിന്നു ബോർഡ് പരീക്ഷയ്ക്കു ചോദ്യങ്ങൾ ഉണ്ടാകില്ല. എന്നാൽ, ഇവ വേണമെങ്കിൽ സ്കൂളുകളിൽ പഠിപ്പിക്കാം. സ്കൂളുകൾ ഈ മാസം 15നു തുറക്കാമെന്നു കേന്ദ്രസർക്കാർ പറഞ്ഞുവെങ്കിലും പല സംസ്ഥാനങ്ങളും അനുകൂലിക്കുന്നില്ല.  കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ രക്ഷാകർത്താക്കളും തയാറല്ല. 

ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്കൂളുകളിലെ ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment