സ്‌കോള്‍-കേരള ഹയര്‍ സെക്കന്‍ഡറി പ്രവേശനം; ഒക്ടോബര്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം



സ്കോൾ-കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2020-22 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

• ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള തിരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. സ്വയംപഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാർഥികൾക്ക് ലഭിക്കും.

• ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിൽ തിരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് III) തിരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.

രജിസ്ട്രേഷൻ

12 മുതൽ www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം. 

പിഴ കൂടാതെ നവംബർ അഞ്ചുവരെയും 60 രൂപ പിഴയോടെ 12 വരെയും ഫീസ് അടയ്ക്കാം. ഈ വർഷം അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കില്ല. ഓൺലൈൻ രജിസ്ട്രേഷനുശേഷം രണ്ടുദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ 

എക്സിക്യുട്ടീവ് ഡയറക്ടർ,
സ്കോൾ-കേരള, വിദ്യാഭവൻ,
പൂജപ്പുര പി.ഒ., തിരുവനന്തപുരം-12
എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേഡ് തപാൽ വഴി ലഭിക്കണം. 

വിവരങ്ങൾക്ക്: 0471-2342950.


                                     

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment