കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.
- സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള വേക്കൻസി ലിസ്റ്റ് ട്രാൻസ്ഫർ അലോട്ട്മെന്റിനായി പ്രസിദ്ധീകരിച്ചു
- ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ , സ്പോർട്സ് ക്വാട്ടയിലോ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.
- ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്‌ഫെറിന് അപേക്ഷിക്കാൻ അര്ഹതയുണ്ട്.
- വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.
- മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ചഅപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല.
- ഒന്നിലധികം സ്കൂളുകളിലേയ്ക്കുംകോമ്പിനേഷനുകളിലേയ്ക്കും മാറ്റത്തിനായി ഓപ്ഷനുകൾ നൽകാവുന്നതാണ്.
- മുൻഗണനക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്.
- മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ളസ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക.
- സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറണം.
- സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 2020ഒക്ടോബർ 27 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
-
സ്കൂൾ കോമ്പിനേഷൻട്രാൻസ്പറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 2020 ഒക്ടോബർ 27 ന് രാവിലെ 10മണി മുതൽ 2020 ഒക്ടോബർ 30 ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഇനിയും അപേക്ഷിക്കാം
സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾ അനുവദിച്ച ശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ 2020 നവംബർ 2 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേയ്ക്ക് നേരത്തേ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റെല്ലാവർക്കും പുതിയ അപേക്ഷകൾ നൽകാം.
അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നൽകാം.