പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം


പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/ നോൺ മെട്രിക് ട്രേഡുകളിൽ 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 


ഓൺലൈൻ അപേക്ഷാ  നിർദ്ദേശങ്ങൾ: 

  1. www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക, Application Form - Metric  - Non Metric (മെട്രിക് ട്രേഡിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മെട്രിക് ട്രേഡിന്റെ അപേക്ഷാ ഫോറവും നോൺമെടിക് ട്രേഡിലേലേക്ക് നോൺ മെടിക് ട്രേഡിന്റെ അപേക്ഷാ ഫോറവും ഉപയോഗിക്കാവുന്നതാണ്)
  2. ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പ്രിന്റ് ഔട്ട് എടുത്തശേഷം പൂരിപ്പിക്കുക.
  3. പൂരിപ്പിച്ച അപേക്ഷ 1-ാം പേജിലും എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് അടുത്ത പേജുകളിലും അധിക യോഗ്യതയുണ്ടെങ്കിൽ ആയവ വരുന്ന രീതിയിൽ തുടർന്നുള്ള അപേക്ഷ ഫോമും എസ്.എസ്.എൽ.സി ബുക്കും സ്കാൻ ചെയ്യുക (2MB ക്ക് താഴെ File size ലുള്ള ഒരു pdf file ആയി അപ്ലോഡ് ചെയ്യേണ്ടതാണ്). അപേക്ഷയും, അനുബന്ധരേഖകളും പൂർണ്ണമായും സ്കാൻ ചെയ്തവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  4. www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ ITI Admission 2020 എന്ന ലിങ്കിൽ പ്രവേശിച്ചശേഷം Apply NOW എന്ന ബട്ടൺ click ചെയ്യുക.
  5. Mobile നമ്പർ enter ചെയ്യുക. .
  6. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന OTP enter ചെയ്ത് അടുത്ത പേജിലേക്ക് പ്രവേശിക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾക്ക്: 9947683806, 9446516428.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment