ഹയർസെക്കണ്ടറി സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് - ഒക്ടോബർ ആറിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.


ഹയർസെക്കണ്ടറി സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് - ഒക്ടോബർ  ആറിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

  1. മുഖ്യഘട്ടത്തിൽ സ്‌കോർ കാർഡ് നേടിയ ശേഷം സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്‌കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ  APPLY ONLINE SPORTS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 
  2. ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും സ്‌കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ആറിന് വൈകിട്ട് നാല് വരെ അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് കാർഡ് നേടാം. 
  3. അപേക്ഷ പൂർണ്ണമായി സമർപ്പിച്ച ശേഷം  Create Candidate Login-Sports  എന്ന ലിങ്കിലൂടെ  Candidate Login-Sports രൂപീകരിക്കണം. 
  4. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. 
  5. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ  Renewal Application എന്ന ലിങ്കിലൂടെ ലഭിക്കും. 
  6. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസി www.hscap.kerala.gov.in ൽ ഒക്‌ടോബർ മൂന്ന് ശനി  രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും.

നിർദേശങ്ങൾ 

Website

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment