കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തികസഹായം നൽകുന്നു.
മികവുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .
www.pmfonline.org/applications എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
ആവശ്യമുള്ള രേഖകൾ :
- എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്
- പ്ലസ് ടു മാർക്ക് ലിസ്റ്റ്
- കുടുംബ വരുമാന സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- പരിശീലനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ, സ്ഥാപനത്തെ കുറിച്ചുള്ള വിശദ്ദവിവരങ്ങൾ, ഫീസ് അടച്ചതിന്റെ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം.
- പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ,പഠിക്കുവാനുദ്ദേശിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ വിവരങ്ങൾ, ഫീസ് ഘടന എന്നിവ സംബന്ധമായ വിശദാംശങ്ങൾ ഉൾപ്പെടുത്തണം.