+1 സ്കോൾ–കേരള ഹയർ സെക്കൻഡറി കോഴ്സുകൾ


ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി/ തുല്യ യോഗ്യത നേടിയെങ്കിലും 11–ാം ക്ലാസ് പ്രവേശനം വഴി റഗുലർ ഹയർ സെക്കൻഡറി പഠനത്തിന് അവസരം കിട്ടാതെപോയവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ് ടു നേടാൻ സൗകര്യം നൽകുന്ന  സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള.

സയൻസ്,‌ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത കോംബിനേഷനുകളെടുത്തു പഠിച്ച് സാധാരണ ഹയർ സെക്കൻഡറി പരീക്ഷയെഴുതി, അതിന്റെ സർട്ടിഫിക്കറ്റിനു തുല്യമായ യോഗ്യത നേടാം. 

സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം 


വിശദ  വിവരങ്ങൾക്ക് :

SCOLE-KERALA: 

State Council For Open and Lifelong Education-Kerala,
Vidyabhavan, Poojappura, Thiruvananthapuram- 695 012; 


Phone: 0471 2342271

e-mail: scolekerala@gmail.com

Web: www.scolekerala.org

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment