ഒറ്റമകൾക്ക് പ്ലസ്‌വണ്ണിൽ സ്‌കോളർഷിപ്, 2 വർഷം ലഭിക്കും

 


CBSE has extended the last date to apply for Single Girl Child merit scholarship

സിബിഎസ്ഇയുടെ 11–ാം ക്ലാസിലെ ഒറ്റമകൾ സ്കോളർഷിപ്പിനു ഡിസംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://cbse.nic.in

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ മെറിറ്റ് സ്‌കോളർഷിപ്പാണിത്. ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലുള്ള കുട്ടികളെ ഒറ്റമകൾ വിഭാഗത്തിലായി കരുതും. 2020ലെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ 60 % മാർക്കോടെ ജയിച്ച്, ഇപ്പോൾ സിബിഎസ്‌ഇ 11ൽ പഠിക്കുന്നവർക്കു മാസം 500 രൂപ വീതം 2 വർഷം ലഭിക്കും. 

പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. എൻആർഐ വിദ്യാർഥികൾക്ക് 6000 രൂപ വരെയാകാം. അടുത്ത വർഷം ഇതു 10 % വരെ കൂടാം.വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും സഹായം കിട്ടും. മറ്റു സ്‌കോളർഷിപ്പുകളും വാങ്ങാം. അടുത്ത വർഷം സ്കോളർഷിപ് പുതുക്കണം. 11–ാം ക്ലാസിൽ 50 % മാർക്കു നേടുന്നവർക്കു സഹായം‌ തുടർന്നുകിട്ടും. 

പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. സ്കൂൾ ഓഫിസിൽനിന്ന്‌ ഇക്കാര്യങ്ങളിൽ സഹായം കിട്ടും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق