ശമ്പളമില്ലാത്ത അവധി 5വർഷവും; ജോലിയില്ലാ തസ്തികകൾ പുനർവിന്യസിക്കുന്നു

കോവിഡ്‌വ്യാപനത്തോടെ സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമായതിനാൽ കേരളസർക്കാർ ചെലവുചുരുക്കുന്നു. വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതുമുതൽ ഓഫീസുകളിലെ പാഴ്‌വസ്തുക്കൾ ലേലംചെയ്യുന്നതുവരെയുള്ള നടപടികളുണ്ടാവും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും നിർദേശമുണ്ട്.

ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വർഷത്തിൽനിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചുവർഷത്തിനുശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധകമല്ല.

എയ്ഡഡ് സ്കൂൾ-കോളേജ് നിയമനങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തും. ചെലവുചുരുക്കൽ നിർദേശങ്ങളുടെ ഭാഗമാണിത്. മാനേജ്‌മെന്റുകൾ എതിർത്ത തീരുമാനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനായി നിയമത്തിലും ചട്ടത്തിലും ഒരുമാസത്തിനകം മാറ്റംവരുത്താൻ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق