അധ്യാപക യോഗ്യതാ പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായ  ടെറ്റ് പരീക്ഷാ  https://ktet.kerala.gov.in  വെബ്‌ പോർട്ടൽ വഴി   ഓൺലൈൻ അപേക്ഷയും  ഫീസും  27 വരെ നൽകാം.  എൽപി, യുപി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷ- യുപി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ- ഹൈസ്‌കൂൾതലംവരെ) എന്നിവയിലാണ്‌ പരീക്ഷ. 

കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

 ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്‌സി/ എസ്ടി/ പിഎച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപവീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിങ്‌, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.  ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ തിരുത്തലുകൾ അനുവദിക്കില്ല. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം.

ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in , www.keralapareekshabhavan.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment