Export Excel Phone List as Mobile Contacts

 


പലപ്പോഴും പല ആളുകളും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, എക്സല്‍ ഫയലിലുള്ള ഫോണ്‍ ലിസ്റ്റ് നേരിട്ട് ഒന്നിച്ച് ഫോണിലേക്ക് സേവ് ചെയ്യാന്‍ പറ്റുമോ എന്നത്. ഇതിന് പല മാര്‍ഗ്ഗങ്ങളുമുണ്ട്. ചിലത് അത്യന്തം സങ്കീര്‍ണ്ണമാണ് മറ്റു ചിലത് പണം നല്‍കി ഉപയോഗിക്കേണ്ട സോഫ്റ്റ് വെയറുകളുമാണ്. ഗൂഗിള്‍ കോണ്ടാക്ടിലൂടെയും ഇത് സാധ്യമാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ ഒരു പണച്ചെലവുമില്ലാതെ എത്ര കോണ്ടാക്ടുകള്‍ വേണമെങ്കിലും സെക്കന്‍റുകള്‍ക്കുള്ളില്‍ മൊബൈലിലേക്ക് കോണ്ടാക്ടായി ഇംപോര്‍ട്ട് ചെയ്യുന്നതിനുള്ള ഒരു എക്സല്‍ ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ കാലമാണല്ലോ.. നമ്മള്‍ അധ്യാപകര്‍ ഓരോ ക്സാസിലെയും വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ നമ്പര്‍ നമ്മുടെ മൊബൈലുകളിലേക്ക് ചേര്‍ക്കുന്നതിന് ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ അടങ്ങിയ എക്സല്‍ ഫയലുകള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ ഉണ്ടായിരിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭത്തില്‍ നമ്മുടെ കൈവശമുള്ള എക്സല്‍ ഫയലുകളിലെ ഡാറ്റാ അനായാസം നമ്മുടെ മൊബൈലുകളിലേക്ക് ചേര്‍ക്കാന്‍ കഴിയും.  കൂടാതെ ഇത് വ്യാപാര സ്ഥാപനങ്ങള്‍ക്കും സാധാരണ വ്യക്തികള്‍ക്കും എല്ലാം ഉപയോഗപ്രദമാകും

 എക്സല്‍ ഫയലുകളിലുള്ള ഫോണ്‍ നമ്പരുകള്‍ നമ്മുടെ ഫോണിലേക്ക് ഇംപോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള vcf ഫോര്‍മ്മാറ്റിലുള്ള ഫയലുകളാക്കി കണ്‍വേര്‍ട്ട് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങിനെ ജനറേറ്റ് ചെയ്യുന്ന vcf ഫയലുകള്‍ ബ്ലൂടൂത്ത്, ഡാറ്റാ കേബിള്‍, ഇ-മെയില്‍, മറ്റു ഫയല്‍ ട്രാന്‍സ്ഫര്‍ സോഫ്റ്റ് വെയറുകള്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് നമ്മുടെ മൊബൈലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതി. അവിടെ നിന്നും ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഇത് കോണ്‍ടാക്റ്റുകളായി നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലേക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടും.

ഇനി സ്വമേധയാ ഇംപോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ ഫോണിലെ കോണ്ടാക്ട് സെറ്റിംഗ്സ് എടുത്തു കഴിഞ്ഞാല്‍ അതില്‍ Import Contact എന്ന ഓപ്ഷന്‍ കാണാം. അതെടുത്ത് ഈ ഫയല്‍ ലൊക്കേറ്റ് ചെയ്ത് നല്‍കിയാലും മതി

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment