ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി(GPAIS) സ.ഉ.(അച്ചടി)150/2020/ധന
തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം
ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും
ഉത്തരവായിരിക്കുന്നു. 2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ
ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense
Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.ഇതുമായി
ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 %
നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം
മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട്
ഒടുക്കേണ്ടതുമാണ്.
GPAIS Deduction സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്ന വിധം ചുവടെ
വിശദീകരിച്ചിരിക്കുന്നു
SPARKല്‍ 2020 നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റന്‍
ഇന്‍ഷ്വറന്‍സ് നടത്തണമെന്ന് 05/11/2020ലെ ഉത്തരവ് നം 150/2020/ധന പ്രകാരം
നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിനായി SPARKല്‍ ലോഗിന്‍ ചെയ്ത ശേഷം Salary
Matters->Changes in the month->Deductions->Add Deduction to All എന്ന
ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ DDO Code തിരഞ്ഞെടുക്കുക. Recovery Item
എന്നതിന് നെരെയുള്ള ബോക്സില്‍ GPAI Scheme(375) എന്ന് തിരഞ്ഞെടുക്കുക. Billwise
എന്നതിന് താഴെ Bill Type എന്നതില്‍ നിന്നും ബില്‍ സെലക്ട് ചെയ്യുക. Recovery
Amount 500 എന്നും From Date 01/11/2020 ആയും To Date 30/11/2020 ആയും നല്‍കിയ
ശേഷം Proceed ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ ആ ബില്‍ ടൈപ്പിലുള്ള എല്ലാ
ജീവനക്കാരുടെയും നവംബര്‍ മാസശമ്പളത്തില്‍ നിന്നും 500 രൂപ കിഴിവ്
വരുത്തിയിട്ടുണ്ടാവും.
GPAIS Deduction നടത്തിയതിന്റെ വിശദാംശങ്ങള്‍ സര്‍വീസ് ബുക്കില്‍
രേഖപ്പെടുത്തുകയും ജീവനക്കാരില്‍ നിന്നും നോമിനേഷന്‍ സ്വീകരിച്ച് മേലധികാരി
സൂക്ഷിക്കുകയും വേണം
ജീവനക്കാർ/സ്ഥാപനങ്ങൾ |
വാർഷികപ്രീമിയം (രൂപയിൽ ) |
സർക്കാർ ജീവനക്കാർ | 500 രൂപ |
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ | 800 രൂപ |
സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ |
500 രൂപ+ജി.എസ്.റ്റി |
എസ് .എൽ .ആർ വിഭാഗം ജീവനക്കാർ |
500 രൂപ+ജി.എസ്.റ്റി |
കെ.എസ് .ഇ .ബി. |
850 രൂപ+ജി.എസ്.റ്റി |
കെ.എസ് .ആർ .സി .ടി .സി . |
600 രൂപ+ജി.എസ്.റ്റി |