പ്ലസ്ടു പഠനത്തിനുള്ള ഒറ്റപ്പെൺകുട്ടി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) ഡിസംബർ 21 വരെ നീട്ടി.
www.cbse.nic.inഎന്ന സൈറ്റിലെ സ്കോളർഷിപ്പ് ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കോളർഷിപ്പ് പുതുക്കാനുള്ളവർ അപേക്ഷയുടെ ഹാർഡ് കോപ്പി ജനുവരി എട്ടിനകം സമർപ്പിക്കണം.
കൂടുതൽവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക