പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു.
ഓരോ വർഷവും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, സിതാർ, ദിശ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സെൽ കോവിഡ് സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത്.
ദിശ 2020 വെർച്വൽ ഹയർ സ്റ്റഡീസ് എക്സ്പോ ആണ് ആദ്യത്തേത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കോഴ്സുകൾ, അപേക്ഷാ രീതികൾ, ഫീസ്, പ്ലേസ്മെന്റ് തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നതാണ് ഇത്. ഡിസംബർ 10 വരെ വിവിധ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കു കാണാനും അവിടെയുള്ള പ്രഫസർമാരുമായും വിദ്യാർഥികളുമായും സംവദിക്കാനും അവസരം ഒരുക്കിയിരിക്കുന്നു. സൂം വഴി വിദ്യാർഥികൾക്ക് ഇതിൽ പങ്കെടുക്കാം. വിദ്യാർഥികൾക്കു പങ്കെടുക്കാനുള്ള ലിങ്ക് സ്കൂളിലെ കരിയർ ഗൈഡുമാരിൽനിന്നു ലഭിക്കും.Zoom പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പ്രോഗ്രാം കരിയര്‍ ഗൈഡന്‍സ് ആന്‍റ്
അഡോളസെന്‍റ് കൗണ്‍സലിംഗ് സെല്ലിന്‍റെ യൂ ടൃൂബ് ചാനലിലൂടെയും
വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ഗൈഡുമാര്‍ക്കും പങ്കെടുക്കാനുളള സൗകര്യം