ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് വിതരണം ചെയ്യും. ഇതിനായുള്ള അനുമതി അതാത് സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്കി. സ്കൂളിലെ ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് ഫെയ്സ് ഷീല്‍ഡ് വാങ്ങുവാനാണ് നിര്‍ദേശം.
പത്തുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷം 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ അരംഭിച്ചത്. ഒരേസമയം 50 ശതമാനം കുട്ടികളെയാണ് സ്കുളിൽ പ്രവേശിപ്പിച്ചത്. ജനുവരിയിൽ ക്ലാസും ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കി മാർച്ച് 17 മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.