അ​ധ്യാ​പ​ക​ർ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡ് ന​ൽ​കും; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി


ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യു​ള്ള അ​നു​മ​തി അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കി. സ്‌​കൂ​ളി​ലെ ഗ്രാ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വാ​ങ്ങു​വാ​നാ​ണ് നി​ര്‍​ദേ​ശം.

 പ​ത്തു​മാ​സ​ത്തോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​ന് ശേ​ഷം 10,12 ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സു​ക​ള്‍ അ​രം​ഭി​ച്ച​ത്. ഒ​രേ​സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ളെ​യാ​ണ്‌ സ്‌​കു​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്‌. ജ​നു​വ​രി​യി​ൽ ക്ലാ​സും ഫെ​ബ്രു​വ​രി​യി​ൽ റി​വി​ഷ​നും പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച് 17 മു​ത​ൽ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق