![]() |
FOCUS POINTS ONLY Kerala Plus Two Business Studies Notes Chapter 10 Financial Markets |
Concept of Financial Market
(ധനകാര്യ വിപണി എന്ന ആശയം)
A business is part of an economic system. An economic system consist of
two sectors households and business firms. Households save funds, and business
firms invest the funds. Financial markets act as Intermediary which makes
possible the transfer of funds from the savers to the lenders of funds and
borrowers.
ധനകാര്യ വിപണി എന്നത് ധനകാര്യ സ്ഥാപന ത്തിന്റെ വ്യവസ്ഥയുടെ
ഭാഗമാണ്, ധനകാര്യ സംവിധാനത്തിൽ രണ്ടു മേഖലകളാണുള്ളത്. ഗാർഹിക മേഖലയും ബിസിനസ്സ്
മേഖലയും ഗാർഹിക മേഖല പണം സമ്പാദിക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ ആ സമ്പാദ്യങ്ങളെ
നിക്ഷേപമാക്കിമാറ്റുന്നു. സമ്പാദ്യം ഉള്ള ഗാർഹിക മേഖലയിൽ നിന്നും പണം
നിക്ഷേപിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനായുള്ള
ഒരു ഇടനിലക്കാരന്റെ റോളാണ് ധനകാര്യ വിപണി നിർവഹിക്കുന്നത്.
Money Market
മണി മാർക്കറ്റ്
Money market is the market for short term funds for a period of up to one year. Money market is not usually located at a particular place. It is a term used to describe all organizations and institutions that deal in short term debt instruments. It makes possible the raising of short term funds for meeting the working capital needs and temporary deployment of excess funds to get returns.
ഒരു വർഷം വരെയുള്ള ഹ്രസ്വകാല ഫണ്ടുകളുടെ വിപണിയാണ് മണി മാർക്കറ്റ്. മണി മാർക്കറ്റ് സാധാരണയായി ഒരു പ്രത്യേക സ്ഥലത്ത് സ്ഥിതി ചെയ്യുന്നില്ല. ഹ്രസ്വകാല കട ഉപകരണങ്ങളിൽ ഇടപെടുന്ന എല്ലാ ഓർഗനൈസേഷനുകളെയും സ്ഥാപനങ്ങളെയും വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹ്രസ്വകാല ഫണ്ട് സ്വരൂപിക്കുന്നതും വരുമാനം ലഭിക്കുന്നതിന് അധിക ഫണ്ടുകൾ താൽക്കാലികമായി വിന്യസിക്കുന്നതും ഇത് സാധ്യമാക്കുന്നു.
Money Market Instrument
(പണവിപണിയിലെ ഉപകരണങ്ങൾ)
The important money market instrument are as follows:
പണവിപണിയിലെ
പ്രധാനപ്പെട്ട ഉപകരണങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്
1. Treasury bills
(ട്രഷറിബിൽ)
Treasury bills are issued by Reserve Bank of India on behalf of
government. These are short term credit instruments for a period ranging from
14 to 364 days. Such instruments are sold to banks and to the public. Treasury
bills are negotiable instruments and hence they are freely transferable.
ഗവൺമെന്റിനുവേണ്ടി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നതാണ് ട്രഷറി ബില്ലുകൾ, 14 ദിവസം മുതൽ 364 ദിവസം
വരെ കാലാവധിയുള്ള ഹ്രസ്വകാല വായ്പ രേഖകളാണിവ. ഇത്തരം ബില്ലുകൾ ബാങ്കുകൾക്കും
പൊതുജനങ്ങൾക്കും വിൽക്കാറുണ്ട്. ട്രഷറി ബില്ലുകൾ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ്
ആകയാൽ അവ യഥേഷ്ടം കൈമാറാം.
2. Commercial paper
(കൊമേഴ്സ്യൽ പേപ്പർ
It is an unsecured promissory note with a fixed maturity period ranging
from 3 to 12 months. This instruments is issued by corporate entities.
നിശ്ചിത
കാലാവധിയുള്ള ഈടില്ലാത്താരു പ്രോമിസറി നോട്ടാണിത്. 3 മാസം മുതൽ 12 മാസം
വരെയായിരിക്കും കാലാവധി. കമ്പനികളാണ് ഇത്തരം ഇൻസ്ട്രമെന്റ്സ് നൽകാറാകുത്.
3. Call money
(കോൾ മണി
Money
which can be called back within a short time period, say, one day, is known as
call money. The market deals in one day loans is called call money market.
ഹസ്വമായ ഒരു സമയപരിധിക്കകം തിരികെ കൊണ്ടുവരാവുന്ന പണത്തിനാണ് കാൾ മണി
എന്നുപറയുന്നത്. ഒരു ദിവസത്തേക്ക് വായ്പ നൽകുന്ന വിപണിക്ക് കോൾമണി മാർക്കറ്റ്
എന്നുപറയും.
4. Certificates of deposits
(സർട്ടിഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ്)
This is a time deposit issued by bank against the deposits kept of
companies and institutions. The time period ranges from 91 days to 1 year.
Only banks can issue such a certificate.
കമ്പനികളും സ്ഥാപനങ്ങളും ബാങ്കിൽ
സൂക്ഷിച്ചിട്ടുള്ള നിക്ഷേപത്തിന് തെളിവായി നൽകുന്ന ഹ്രസ്വകാലാവധി
നിക്ഷേപരേഖയാണിത്. 91 ദിവസം മുതൽ ഒരു കൊല്ലം വരെയായിരിക്കും കാലാവധി,
ബാങ്കുകൾക്കു മാത്രമേ ഇത് പുറപ്പെടുവിക്കാനാവുകയുള്ളൂ.
5. Commercial bill
(കൊമേഴ്സ്യൽ ബിൽ
It is a bill of exchange used by business firms to meet their working
capital requirement.
സ്ഥാപനത്തിലെ ദൈനംദിന ആവശ്യങ്ങൾ നടത്താനുള്ള ബില്ലാണ്
കൊമേഴ്സ്യൽ ബിൽ
Capital Market
(മൂലധനവിപണി)
Capital market is a market for medium and long term funds. This market
facilitates the institutional arrangement through which long-term funds, both
debt and equity are raised and invested.ഒരു ബിസിനസ് സ്ഥാപനത്തിന്റെ ദീർഘകാല ധന ഉറവിടമായ വിപണിയെയാണ് മൂലധന വിപണി എന്നു വിളിക്കുന്നത് അതായത് ദീർഘകാലത്തെക്ക് പണം കടമായി വാങ്ങുന്നവരുടെയും കൊടുക്കുന്നവരുടെയും വിപണിയാണ് മൂലധനവിപണി.
Types Of Capital Market
(മൂലധനവിപണിയുടെ തരങ്ങൾ)
1. Primary market
(പ്രാഥമിക വിപണി)
This is the market which deals in new securities. That is, new shares
or debentures are offered for the first time. Therefore, it is also referred
to as the New Issue Market (NIM).
പുതിയ സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്ന
വിപണിയാണ് പ്രാഥമിക വിപണി. അതായത് ഒരു സ്ഥാപനം ആദ്യമായി ഇഷ്യൂചെയ്യുന്ന പുതിയ
ഓഹരികളും കടപ്പത്രങ്ങളും. ആയതുകൊണ്ട് ഇതിന് ന്യൂ ഇഷ്യൂ മാർക്കറ്റ് എന്നും
പേരുണ്ട്.
Methods Of Flotation Of New Issues In Primary Market
(പാഥമിക വിപണിയിൽ മൂലധനം സ്വരുപിക്കുന്ന രീതികൾ)
There are various method by which securities are issued in the primary
market.
- Offer through prospectus
പ്രോസ്പെക്ടസ് വഴിയുള്ള ഓഫർ - Offer for sale
ഓഫർ ഫോർ സെയിൽ - Private placement
പ്രവറ്റ് പ്ലെയ്മെന്റ് - Right issue
റൈറ്റ് ഇഷ - eOIPos
ഇ-ഇനീഷൽ പബ്ലിക്ക് ഓഫർ
2. Secondary market
(ദ്വിതീയ വിപണി
Secondary market is also known as the stock market or stock exchange.
In this market, securities are not directly issued by the company to investors
but it is sold by existing investors to other investors. It provides liquidity
and marketability to the existing securities.
ദ്വിതീയ വിപണിയുടെ മറ്റൊരു
പേരാണ് സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ സ്റ്റോക്ക് മാർക്കറ്റ്. ഈ വിപണിയിൽ കമ്പനികൾ
അവരുടെ ഓഹരികൾ നേരിട്ട് നിക്ഷേപകർക്ക് നൽകുന്നില്ല. പക്ഷേ നിലവിലുള്ള നിക്ഷേപകർ
മറ്റുള്ള നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നു. നിലവിലുള്ള സെക്യൂരിറ്റികൾക്ക്
ലിക്വിഡിറ്റിയും മാർക്കറ്റെബിലിറ്റിയും നൽകുന്നു.
Stock Exchange
(സ്റ്റോക്ക് എക്സ്ചേഞ്ച്)
Stock exchange is an organised market where second hand securities
include shares, debentures and bonds issued by companies and government
സെക്കൻഡ്
ഹാൻഡ് സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള ഒരു സംഘടിത
വിപണിയാണ് സ്റ്റോക്ക് എക്സ്ചേഞ്ച്, കമ്പനികളും ഗവൺമെന്റും ഇറക്കുന്ന ഓഹരികൾ,
കടപ്പത്രങ്ങൾ, ബോണ്ടുകൾ തുടങ്ങിയവയാണ് സെക്യൂരിറ്റികൾ.
Comparison between Primary market and secondary market
Primary market | Secondary market | |
It deals with new securities. Securities are sold only once. It links the issuing company and investors. Investors can only purchase securities. It provides capital to the companies. It does not have any physical existence. Prices of securities are determined by the Co. Securities can be sold without listing. |
It deals with existing securities. It provides regular and continuous market. Transactions are made between investors. Investors can purchase and sell securities. Issuing company has no direct role. It has physical existence. Price is based on demand and supply of securities. Only listed securities can be traded. |
|
പ്രാഥമിക വിപണിയും ദ്വിതീയ വിപണിയും തമ്മിലുള്ള താരതമ്യം
പ്രാഥമിക വിപണി | ദ്വിതീയ വിപണി | |
ഇത് പുതിയ സെക്യൂരിറ്റികളുമായി ഇടപെടും.
സെക്യൂരിറ്റികൾ ഒരു തവണ മാത്രമേ വിൽക്കൂ. ഇത് ഇഷ്യു ചെയ്യുന്ന കമ്പനിയേയും നിക്ഷേപകരേയും ബന്ധിപ്പിക്കുന്നു. നിക്ഷേപകർക്ക് സെക്യൂരിറ്റികള് മാത്രമേ വാങ്ങാനാകൂ. ഇത് കമ്പനികൾക്ക് മൂലധനം നൽകുന്നു. ഇതിന് ശാരീരിക അസ്തിത്വമില്ല. സെക്യൂരിറ്റികളുടെ വില നിശ്ചയിക്കുന്നത് കമ്പനി. സെക്യൂരിറ്റികൾ ലിസ്റ്റുചെയ്യാതെ വിൽക്കാൻ കഴിയും. |
നിലവിലുള്ള സെക്യൂരിറ്റികളുമായി ഇത് ഇടപെടും. ഇത് സ്ഥിരവും നിരന്തരവുമായ വിപണി നൽകുന്നു. നിക്ഷേപകർക്കിടയിൽ ഇടപാടുകൾ നടത്തുന്നു. നിക്ഷേപകർക്ക് സെക്യൂരിറ്റികള് വാങ്ങാനും വിൽക്കാനും കഴിയും. ഇഷ്യു ചെയ്യുന്ന കമ്പനിക്ക് നേരിട്ടുള്ള പങ്കില്ല. അതിന് ശാരീരിക അസ്തിത്വമുണ്ട്. സെക്യൂരിറ്റികളുടെ ഡിമാൻഡും വിതരണവും അടിസ്ഥാനമാക്കിയാണ് വില. ലിസ്റ്റുചെയ്ത സെക്യൂരിറ്റികള്ക്ക് മാത്രമേ ട്രേഡ് ചെയ്യാനാകൂ. |
|
Functions of Capital Market / SEBI
(സെബിയുടെ ധർമ്മങ്ങൾ)
The important functions of SEBI as follows
സെബിയുടെ പ്രധാനപ്പെട്ട
ധർമ്മങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
-
Regulatory function
(നിയന്തണ ധർമ്മങ്ങൾ) -
Development function
(വികസന ധർമ്മങ്ങൾ) -
Protective function
(കരുതൽ ധർമ്മങ്ങൾ)
Regulatory Functions
(സെബിയുടെ ധർമ്മങ്ങൾ)
-
Registration of brokers and sub- brokers and other players in the market.
ബ്രോക്കേഴ്സിന്റെയും സബ് ബ്രോക്കേഴ്സിന്റെയും മാർക്കറ്റിലെ മറ്റ് ഇടനിലക്കാരുടയും പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യുക. -
Registration of collective investment schemes and mutual funds.
മ്യൂച്ചൽ ഫണ്ടുകൾ അടക്കമുള്ള നിക്ഷേപ പദ്ധതികളുടെ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യുക. -
Calling of information by under taking inspection, conducting inquiries and
audit of stock exchange and intermediaries.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇടനിലക്കാർ, സ്വയം നിയന്ത്രിത സംഘടനകൾ എന്നിവയിൽനിന്ന് വിവരങ്ങൾ ശേഖരിക്കൽ, ഇവ പരിശോധിക്കൽ, ഇവയുടെ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്തൽ, ഓഡിറ്റ് ചെയ്യൽ, -
Levying fee or other charges for carrying out the purpose of the act.
ഈ സെക്ഷൻ പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കാൻ ഫീസോ, മറ്റു ചാർജുകളോ ചുമത്തൽ. -
Performing such other functions may be prescribed.
നിശ്ചയിക്കപ്പെടുന്ന മറ്റു ജോലികൾ നിർവ്വഹിക്കൽ.
Development Functions
(വികസന ധർമ്മങ്ങൾ )
-
Training of intermediaries of the securities market.
സെക്യൂരിറ്റി മാർക്കറ്റിലെ ഇടനിലക്കാരെ പരിശീലിപ്പിക്കുക -
Conducting research for the above purposes
സെക്യരിറ്റി മാർക്കറ്റിലെ പ്രവർത്തനങ്ങളെക്കുറിച്ച് സർവ്വേകളും ഗവേഷണങ്ങളും നടത്തുക -
To encourage on-line marketing
ഓൺലൈൻ മാർക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുക
Protective Functions
(കരുതൽ ധർമ്മങ്ങൾ)
-
Prohibition of fraudulent and unfair trade practices.
ഇടപാടുകളിലെ കള്ളത്തരങ്ങളും തട്ടിപ്പുകളും തടയുക -
Controlling insider trading and imposing penalties for such practices.
തെറ്റായ നടപടികൾക്ക് പെനാൽറ്റി ചുമത്തുക, -
Undertaking steps for investor protection.
നിക്ഷേപകരുടെ സംരക്ഷണത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുക.