FOCUS POINTS Kerala Plus Two Business Studies Notes Chapter 12 Consumer Protection

Focus Points 2022

Updated on 27.12.2021


FOCUS POINTS Kerala Plus Two Business Studies Notes Chapter 12 Consumer Protection

Introduction
(ആമുഖം)
Consumer satisfaction is the most important aspect in the marketing strategy of any business enterprise. A consumer is said to be a king in free market economy.
ഏതു ബിസിനസ്സ് സ്ഥാപനത്തിന്റേയും വിപണന തന്ത്രത്തിന്റെ സുപ്രധാനമായ വശം ഉപഭോക്താക്കളുടെ സംത്യപ്തിയാണ്. മാർക്കറ്റിലെ രാജാവ് എന്നാണ് ഉപഭോക്താവ് അറിയപ്പെടുന്നത്.


Consumer Rights
(ഉപഭോക്താവിന്റെ അവകാശങ്ങൾ)

The Consumer Protection Act provides for six rights of consumers they are:

1. Right to safety
(സുരക്ഷിതത്വത്തിനുള്ള അവകാശം)
The consumer has a right to be protected against goods and services which are hazardous to life and health.
ഉല്പാദകരിൽനിന്ന് ഉപഭോക്താവിന് ലഭിക്കുന്ന സാധനങ്ങളും സേവനങ്ങളും ഉപഭോക്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും ആപൽക്കരമാകാതിരിക്കാനുള്ള അവകാശമാണിത്.

2. Right to be informed
(ഉല്പന്നത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനുള്ള അവകാശങ്ങൾ)
The consumers has a right to have complete information about the product he intends to buy including its ingredients, date of manufacture, price, quantity, directions for use etc.
ഉപഭോക്താക്കൾക്ക് ഉല്പന്നത്തക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശമുണ്ട് എന്നാണ് ഇതിൽ പറയുന്നത്. അതയാത് ഉത്പന്നത്തിന്റെ ഗുണമേന്മ, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ, ഉല്പന്നം നിർമ്മിച്ച തിയ്യതി, വില, എങ്ങനെ ഉപയോഗിക്കണം എന്നുള്ള വിവരങ്ങളെല്ലാം അറിയാനുള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്.

3. Right to choose 
(തെരെഞ്ഞെടുക്കാനുള്ള അവകാശം)
The consumer has the freedom to choose from a variety of products at competitive prices.
വിവിധ തരം ഉല്പന്നങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വാങ്ങാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

4. Right to heard 
(പരാതിപ്പെടാനുള്ള അവകാശം)
The consumer has a right to file a complaint and to be heard in case of dissatisfaction with a goods or a service.
സാധനങ്ങളിലോ സേവനങ്ങളിലോ എന്തെങ്കിലും അസംതൃപ്തി തോന്നിയാൽ പരാതിപ്പെടാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

5. Right to seek Redressal 
(പരാതികൾ പരിഹരിച്ച് കിട്ടാനുള്ള അവകാശം)
The consumer has a right to get relief in case the product or services falls short of his expectations.
ഉപഭോക്താവിന് സാധനങ്ങളിലോ സേവനങ്ങളിലോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ചുകിട്ടാനുള്ള അവകാശമുണ്ട്.

6. Right to consumer education 
ഉപഭോക്ത്യ അവബോധ അവകാശം)
The consumer has a right to acquire knowledge and to be a well informed consumer throughout the life.
ഉപഭോക്താവ് എന്ന നിലയിൽ ഒരു പൗരന് ലഭ്യമായ അവകാശങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.


The Consumer Protection Act 1986
(ഉപഭോക്തൃ സംരംക്ഷണ നിയമം 1986)
The Consumers Protection Act (CPA) seeks to protect and promote the consumers interest through speedy and inexpensive redressal of their grievances.
വളരെ പെട്ടെന്നും ചെലവ് കുറഞ്ഞതുമായ രീതിയിൽ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിച്ചു കൊടുക്കുകയും അവരുടെ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ഉപഭോക്ത്യ സംരംക്ഷണ നിയമം രൂപീകരിച്ചത്.

Redressal Agencies
(തർക്ക പരിഹാര ഏജൻസികൾ)




1. District Forum
(ജില്ലാ ഫോറം)
The District Forum consists of a President and two other members, one of whom should be a woman. They all are appointed by the State Government concerned. A complaint can be made to the appropriate District Forum when the value of goods or services in questions, along with the compensation claimed, does not exceed Rs.20 lakhs.
ജില്ലാ ഫോറത്തിൽ ഒരു പ്രസിഡന്റും രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും. അതിൽ ഒന്ന് സ്ത്രീയായിരിക്കും. സംസ്ഥാന ഗവൺമെന്റാണ് ഇതിലെ അംഗങ്ങളെ നിയമിക്കുന്നത്. വാങ്ങിയ ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില 20 ലക്ഷത്തിൽ താഴെയാണെങ്കിൽ ഉപഭോക്താക്കൾക്ക് ജില്ലാ ഫോറത്തിൽ പരാതിപ്പെടാം.

2. State Commission
(സംസ്ഥാന കമ്മീഷൻ)
Each state Commission consists of a President and not less than two other members, one of whom should be a woman. They are appointed by the State Commission when the value of the goods or services in question, along with the compensation claimed, exceed Rs. 20 lakhs but does not exceed Rs. 1crore.
ഓരാ സംസ്ഥാന കമ്മീഷനും ഒരു പ്രസിഡന്റും രണ്ടിൽ കുറയാത്ത മറ്റ് അംഗങ്ങളും ഉണ്ടായിരിക്കും. അതിൽ ഒന്ന് സ്ത്രീയായിരിക്കും, സംസ്ഥാന കമ്മീഷനാണ് ഇവരെ നിയമിക്കുന്നത്. വാങ്ങിയ സാധനത്തിന്റെയോ സേവനത്തിന്റെയോ വില 20 ലക്ഷത്തിനുമുകളിലും 1 കോടിയിൽ താഴെയു മാണെങ്കിൽ ഉപഭോക്താക്കൾക്ക് സംസ്ഥാന കമ്മീഷനിൽ പരാതി നൽകണം.

3. National Commission 
(ദേശീയ കമ്മീഷൻ)
The National Commission consists of a President and at least four other members, one of whom should be a woman. They are appointed by the Central Government. A complaint can to be made to the National Commission when the value of the goods or services in question, along with the compensation claimed, exceed Rs. 1 crore.

ദേശീയ കമ്മീഷനിൽ ഒരു പ്രസിഡന്റും മറ്റ് നാല് അംഗങ്ങളുമുണ്ട്, അവരിൽ ഒരാൾ ഒരു സ്ത്രീയായിരിക്കണം. കേന്ദ്രസർക്കാരാണ് ഇവരെ നിയമിക്കുന്നത്. ചോദ്യം ചെയ്യപ്പെട്ട ചരക്കുകളുടെയോ സേവനങ്ങളുടെയോ മൂല്യം, ക്ലെയിം ചെയ്ത നഷ്ടപരിഹാരത്തോടൊപ്പം, ഒരു 1 കോടി രൂപ കവിയുമ്പോൾ ദേശീയ കമ്മീഷന് പരാതി നൽകാം.


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

1 comment

  1. Sir very helpful your notes. This is very helpful in my study. Thank you sir.