Plus Two Business Studies Focus points Notes Chapter 2 Principles of Management
Principles of Management
(മാനേജ്മെന്റ് തത്വങ്ങൾ)
Principles of management is a fundamental truth that explains the relationship between two or more variables under given situations. Principle
means an accepted rule of action.
മാനേജ്മെന്റ് തത്വങ്ങൾ ഒരു അടിസ്ഥാന സത്യമാണ് മാറ്റത്തിന് വിധേയമാകുന്ന രണ്ടോ അതിലധികമോ വരുന്ന ഘടകളുടെ ബന്ധത്തെകുറിച്ച് വിവരിക്കുന്ന ഒന്നാണ്. തത്വങ്ങൾ രൂപപ്പെടുന്നത് ശാസ്ത്രീയ പഠനം, അന്വേഷണം, വിശകലനം എന്നിവയിലൂടെയാണ്, അംഗീകരിക്കപ്പെട്ട നിയമങ്ങളാണ് തത്വങ്ങളായി മാറുന്നത്. മാനേജ്മെന്റ് രംഗത്ത് അംഗീകരിച്ച നിയമങ്ങളെയാണ് മാനേജ്മെന്റ് തത്വങ്ങളായി സ്വീകരിക്കുന്നത്.
Scientfic Managment
(ശാസ്ത്രീയ മാനേജ്മെന്റ് )Frederick Winslow Taylor, 1856 - 1915 |
In the words of F.W.Taylor, “Scientific management means knowing exactly
what you want men to do and seeing that they do it in the best and the
cheapest way” എഫ്. ഡബ്നു. ടെയ്ലർ നിർവചിച്ചിരിക്കുന്നത് “തൊഴിലാളികൾ എന്തു
ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അത് കൃത്യമായി മനസ്സിലാക്കുകയും അത്
ഏറ്റവും നന്നായി ചെലവു കുറഞ്ഞ രീതിയിൽ അവർ ചെയ്യുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ശാസ്ത്രീയ മാനേജ്മെന്റ്"
Scientific management refers to the application of science to management
practices.
ശാസ്ത്രീയ തത്ത്വങ്ങൾ മാനേജ്മെന്റിൽ പ്രയാഗിക്കുന്നതാണ് ശാസ്ത്രീയ
മാനേജ്മെന്റ്.
Principles of Scientific Management
(ശാസ്ത്രീയ മാനേജ്മെന്റ് തത്ത്വങ്ങൾ )
As a guide to the practice of management, F.W. Taylor developed four
fundamental principles of scientific management which are discussed
below.മാനേജ്മെന്റ് പ്രായോഗികമാക്കാൻ മാർഗ്ഗദർശകമെന്ന നിലയിൽ F.W. ടൈലർ ശാസ്ത്രീയ മാനേജ്മെന്റിന്റെ നാല് മൗലിക തത്ത്വങ്ങൾ വികസിപ്പിച്ചെടുത്തു.
1. Science not Rule of Thumb
(സേച്ഛാപരമായ രീതി മാറ്റുക)
Scientific investigation should be used for taking managerial decisions
rather than basing decisions on opinion or rule of thumb.The basic
principles of scientific management is the application of scientific methods
in solving business problems.
മാനേജ്മെന്റ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നത് സേച്ഛാപരമാകരുത്. ശാസ്ത്രീയ
ഗവേഷണരീതി അതിനവലബിക്കണം. ബിസിനസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ
ശാസ്ത്രീയ രീതികൾ പ്രയോഗിക്കുക എന്നതാണ് ശാസ്ത്രീയ മാനേജ്മെന്റിന്റെ
അടിസ്ഥാനതത്വം,
2. Harmony, Not discord
(തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള സൗഹാർദ്ദം)
According to this principle, Taylor emphasised that there should be complete
harmony between the management and workers and there should be
transformation in thinking of both parties, called mental revolution.
ഈ തത്ത്വ പ്രകാരം തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ നല്ല സഹകരണം ഉണ്ടായിരിക്കണം, മാനേജ്മെന്റും തൊഴിലാളികളും തമ്മിൽ പരസ്പരം ചിന്തകൾ കൈമാറുന്നതിനെ മെന്റൽ
റിവല്യൂഷൻ എന്നു പറയുന്നു.
3. Co-operation not individualism
( തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള സഹകരണം)
According to this principle, ‘Competition should be replaced by
co-operation. Management and workers both should realise that they need each
other’
ഈ തത്ത്വപ്രകാരം വ്യക്തമാക്കുന്നത് തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ നല്ലൊരു സഹകരണം ഉണ്ടായിരിക്കണം ഒരു ബിസിനസ്സിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ മത്സരം എന്നത് മാറി സഹകരണം കൊണ്ടുവരണം, മാനേജ്മെന്റിന് തൊഴിലാളികളെ കൊണ്ടും തൊഴിലാളികൾക്ക് മാനേജ്മെന്റിനെകൊണ്ടും ആവശ്യമുണ്ടെന്ന തോന്നൽ ഉണ്ടാകണം.
4. Development of each and every person to his or her greatest efficiency
and prosperity
(തൊഴിലാളികളുടെ വികസനവും കാര്യക്ഷമത യും ഉറപ്പുവരുത്തുക)
According to this principles, “Each person should be scientifically selected
and then assigned the work as per their specialisation and in any case, if
training is required, then impart training to them as efficient employees
would produce more and earn more. This would ensure greatest efficiency for
both, workers and the organisation.
കാര്യക്ഷമതയുള്ള തൊഴിലാളികളെ
തെരഞ്ഞടുക്കുന്നതിന് ശാസ്ത്രീയമായ രീതി അവലംബിക്കണമെന്നാണ് ടെയ്ലർ പറയുന്നത്.
കൂടാതെ അവരുടെ വളർച്ചയ്ക്കാവശ്യമായ പരിശീലനവും നൽകപ്പെടണം, മെച്ചപ്പെട്ട
പരിശീലനം കൊടുത്താൽ അത് തൊഴിലാളികളുടെയും സ്ഥാപനത്തിന്റെയും കാര്യക്ഷമത
വർദ്ധിപ്പിക്കും.
Techniques of Scientific Management
(ശാസ്ത്രീയ മാനേജ്മെന്റിന്റെ ടെക്നിക്കുകൾ
The important techniques of scientific management areശാസ്ത്രീയ മാനേജ്മെന്റിന്റെ പ്രധാനപ്പെട്ട ടെക്നിക്കുകൾ ആണ്.
1. Functional Foreman ship
(ഫാങ്ഷണൽ ഫോർമാൻഷിപ്പ്)
Taylor argued and advocated for the introduction of specialisation in a factory. The scheme of scientific management remains incomplete devoid of specialisation at all levels. Under the traditional system of management, one foreman was in charge of a number of workers and the workers were directly under his supervision and control.
എല്ലാ സ്ഥാപനങ്ങളിലും വൈദഗ്ധ്യവൽക്കരണം നടപ്പാക്കണമെന്ന് ടെല്ലർ ആവശ്യപ്പെടുന്നു. ഇതിനദ്ദേഹം നിർദേശിക്കുന്നതാണ് ഫങ്ഷണൽ ഫോർമാൻഷിപ്പ്. ഇ ടെക്നിക്ക് പ്രകാരം ഒരു ഫാക്ടറിയെ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റെന്നും പ്രൊഡക്ഷൻ ഡിപ്പാർട്ടുമെന്റെന്നും രണ്ടായി തരംതിരിക്കുന്നു. ഉല്പാദനവുമായി ബന്ധപ്പെട്ട് ഒരു മേൽനോട്ടക്കാരനിൽ നിന്നും തൊഴിലാളികൾക്ക് കല്പന ലഭിച്ചു കൊണ്ടിരിക്കും.
2. Standardisation and Simplification of work
(നിലവാരവൽക്കരണവും ലളിതവൽക്കരണവും)
Standardisation is the process of setting standardsforevery business
activity, process, raw materials, time, machinery and methods, to achieve
efficiency.
ജോലിയുടെ കാര്യക്ഷമത പരമാവധി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉല്പന്നങ്ങൾക്കും,
യന്തസാമഗ്രികൾക്കും, തൊഴിലാളികൾക്കും, ഉല്പാദനരീതി കൾക്കും, പ്രവർത്തന
രീതികൾക്കും എല്ലാം മുൻ കുട്ടി ഒരു നിലവാരം നിശ്ചയിക്കുന്ന പ്രക്രിയയാണിത്.
3. Work Study Techniques
(ജാലിയുടെ പഠനം)
Scientific management requires deep analysis of all the activities performed
in an organisation with the aim of producing the maximum possible output
with the minimum possible efforts.
ഒരു സ്ഥാപനത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ചിട്ടയോടെ, വസ്തു
നിഷ്ഠമായി, വിശകലനാത്മകമായി വിലയിരുത്തുക എന്ന താണ് ജോലിയുടെ പാനം എന്നതിന്റെ
അർത്ഥം.
(i) Method study
(രീതി പാനം)
The objective of this study is to know the best method of doing a particular
job.
ഒരു നിശ്ചിത ജോലി ചെയ്യുന്നതിനുള്ള ഏറ്റവും നല്ല രീതി മനസ്സിലാക്കുക എന്നതാണ് ഈ
പ് ഠനത്തിന്റെ ഉദ്ദേശ്യം. രീതി പഠനം മൂലം പ്രവർത്തനങ്ങൾ ലളിതമായിതീരുന്നു.
(ii) Motion study
(ചലന പഠനം)
It involves the study of the movement of operations of a worker. It aims at
eliminating unnecessary, ill directed and inefficient movement so as to
perform the work in the best possible manner.
ഒരു തൊഴിലാളിയുടെ ജോലി നിർവ്വഹണത്തിൽ വേണ്ടി വരുന്ന പഠനമാണിത്, അനാവശ്യവും
അലക്ഷ്യവും കാര്യക്ഷമതയില്ലാത്തതുമായ നീക്കങ്ങൾ ഒഴിവാക്കലാണിതിന്റെ ലക്ഷ്യം.
(iii) Time study
(സമയ പഠനം)
Time study is the technique of observing and recording time required to
perform each element of an industrial operation.
ഒരു വ്യവസായ പ്രവർത്തനത്തിന്റെ ഓരോ ഭാഗ വും നിർവ്വഹിക്കുന്നതിന് ആവശ്യമായി
വരുന്ന സമയം നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന സംവിധാ നമാണിത്.
(iv) Fatigue Study
(ക്ഷീണ പാനം)
Fatigue study seeks to find out the amount and frequency of rest intervals
to be given to workers in completing a task.
ഈപഠനത്തിൽ പ്രതിപാദിക്കുന്നത്തൊഴിലാളികളുടെ വിശ്രമ സമയത്തേക്കുറിച്ചാണ്.
നിശ്ചിത ജോലി ചെയ്തുതീർക്കുന്നതിനിടയിൽ എത്ര തവണ വിശ്രമ സമയം കൊടുക്കേണ്ടിവരും
എന്നതാക്കെ ഉൾക്കൊള്ളുന്നതാണ് ഈ പാനം.
4. Differential Piece Wage System
(ഡിഫറൻഷ്യൽ പീസ് വേജ് സിസ്റ്റം )
Taylor strongly advocated piece wage system. He wanted to differentiate
between efficient and inefficient workers. Under this system of wage
payment, wages are paid on the basis of work done.
ടെയ്ലർ ശക്തമായി പ്രതിപാദിക്കുന്ന ഒന്നാണ് ഡിഫറൻഷ്യൽ പീസ് വേജ് സിസ്റ്റം
. ഈ സംവിധാനത്തിൽ ഒരാൾ ചെയ്യേണ്ട ജോലി മുൻകൂട്ടി നിശ്ചയിക്കുകയും നിലവാരത്തിൽ
കൂടുതൽ എത്തുന്നവർക്ക് ഉയർന്ന നിരക്കിൽ വേതനവും നിലവാരത്തിൽ താഴെ
ഉല്പാദിപ്പിക്കുന്നവർക്ക് താഴ്ന്ന നിരക്കിൽ വേതനവും നൽകുന്നു.
Fayol’s principles of management
(ഹെൻട്രി ഫയോളിന്റെ മാനേജ്മെന്റ് തത്ത്വങ്ങൾ)
Henri Fayol 1841 – 1925 |
Hentry Fayol is popularly known as the father of modern management. Fayol concentrated management at top level.
ആധുനിക മാനേജ്മെന്റിന്റെ പിതാവ് എന്നാണ് ഹെൻട്രി ഫയോൾ അറിയപ്പെടുന്നത്. ഉന്നതതല മാനേജ്മെന്റിലാണ് ഫയോൾ ശ്രദ്ധകേന്ദ്രീക രിച്ചിരിക്കുന്നത്.
1. Division of Work
(തൊഴിൽ വിഭജനം)
Work is divided into small tasks and assigned to trained specialists, then
it will help in taking the advantage of specialisation.
തൊഴിൽ വിഭജന തത്വമനുസരിച്ച് ഒരു സ്ഥാപനത്തിലെ ജോലികളെ പലതായി വിഭജിച്ച് ഓരോ
വ്യക്തിക്കും അവരുടെ കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ ജോലികൾ
നൽകുന്നു. ഒരു വ്യക്തി ഒരേ ജോലിതന്നെ ആവർത്തിച്ച് ചെയുമ്പോൾ ആ ജോലിയിൽ അയാൾ
സമർത്ഥനായി തീരും.
2. Authority and Responsibility
(അധികാരവും ഉത്തരവാദിത്തവും)
Authority means the right to give orders and obtain obedience. On the other
hand, responsibility means obligation to complete the assigned task on time.
There mu st be a balance between authority and responsibility.
കല്പന നൽകാനുള്ള അവകാശവും അനുസരിപ്പിക്കാനുമുള്ള ശേഷിയുമാണ് അധികാരമെന്ന് ഫയോൾ
പറയുന്നു. ഉത്തരവാദിത്തമെന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ജോലി നിർവ്വഹിക്കാനുള്ള
ബാധ്യതയാണ്. അധികാരവും ഉത്തരവാദിത്തവും സമതുലിതമായിരിക്കണം.
3. Discipline
(അച്ചടക്കം )
It is the sincerity and obedience towards organisational rules and
regulations, as these are necessary for smooth functioning of an
organisation.
നിയമങ്ങളുടെ അനുസരണവും, അധികാരികളാടുള്ള ബഹുമാനവുമാണ് അച്ചടക്കം. എല്ലാ
സംഘടനകളിലും അച്ചടക്കം അനിവാര്യമാണ്. സ്ഥാപന ത്തിന്റെ നല്ല നടത്തിപ്പിന്
അച്ചടക്കം കുടിയേ തീരു.
4. Unity of Command
(യൂണിറ്റി ഓഫ് കമാൻഡ്)
The principle unity of command states that each participant in a formal
organisation should receive orders and is answerable to only one
superior.
ഈ തത്വമനുസരിച്ച് ഒരു സമയത്ത് ഒരൊറ്റ മേലുദ്യോഗസ്ഥനിൽ നിന്നു മാത്രമേ ഒരു
ജീവനക്കാരൻ ഉത്തരവുകൾ സ്വീകരിക്കാനും മറുപടി നൽകാനും പാടുള്ളൂ.
5. Unity of Direction
(യൂണിറ്റി ഓഫ് ഡയറക്ഷൻ)
It implies that there should be one head and one plan for a group of
activities having the same objective.
ഒരേ ലക്ഷ്യത്തോടുകൂടിയ പ്രവർത്തനങ്ങൾക്ക് ഒരു ആസൂത്രണവും ഒരു തലവനും ഉണ്ടാകണം
എന്നതാണ് യൂണിറ്റി ഓഫ് ഡയറക്ഷൻ എന്നതിന്റെ ആ ർത്ഥം ,
6. Subordination of individual interest to general interest
(വ്യക്തി താല്പര്യം പെതു താല്പര്യത്തിന് വി ധേയമാക്കുക)
The interest of an organisation is to achieve its goals. These goals are
achieved after integrating the efforts of different individuals who are
working in the organisation to satisfy their own personal needs.
ഒരു സ്ഥാപനത്തിന്റെ താല്പര്യം എന്നത് ലക്ഷ്യം കൈവരിക്കലാണ് . സ്ഥാപനത്തിന്
ലക്ഷ്യം നടണമെങ്കിൽ ജീവനക്കാരുടെ താല്പര്യം സംരക്ഷി ക്കുകയും അവരുടെ പ്രവർത്തനം
കൂട്ടിയോജിപ്പിക്കുകയും വേണം.
7. Remuneration of Employees
(ജീവനക്കാർക്കുള്ള പ്രതിഫലം)
According to Fayol, the quantum and methods of remuneration payable to
employees should be fair and reasonable. It should be satisfactory to both
employees and employers.
ജീവനക്കാർക്കുള്ള പ്രതിഫലം നീതിക്കും ന്യായത്തിനും നിരക്കുന്നതാകണമെന്ന് ഫയോൾ
പറയുന്നു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പരമാവധി സംതൃപ്തി നൽകുന്ന
വിധത്തിലാകണം വേതനം,
8. Centralisation and Decenralisation
(കേന്ദ്രീകരണവും വികേന്ദ്രീകരണവും)
The concentration of decision-making authority is called centralisation
where as its dispersal among more than one person is known as
decentralisation. According to Fayol, an organisation should strive to
achieve a proper balance between centralisation and decentralisation
according to size of organisation, ability of superiors, ability of
subordinate, etc.
തീരുമാനമെടുക്കാനുള്ള ചുമതല ഉന്നതതല മാനേജ്മെന്റിൽ മാത്രം
കേന്ദ്രീകരിക്കുന്നതിനെയാണ് കേന്ദ്രീകരണം എന്നു പറയുന്നു. അധികാരം വി വിധ
തലങ്ങളിൽ വീതിച്ചു നൽകുന്നതിനെയാണ് വികേന്ദ്രീകരണം എന്നു പറയുന്നത്.
സ്ഥാപനത്തിന്റെ വലുപ്പം, തൊഴിലുടമകളുടെ കഴിവ്, ജീവനക്കാരുടെ കഴിവ് എന്നതിനെ
അടിസ്ഥാനപ്പെടുത്തി കേന്ദ്രീകരണത്തിനും വികേന്ദ്രീകരണത്തിനും ഇടയിൽ ഒരു തുലനം
നിലനിർത്തേണ്ടത് ആവശ്യമാണ്,
9. Scalar chain
(സ്കാലർ ചെയിൻ)
According to Fayol, scalar chain refers to the chain of authority and
communication that runs from top to bottom and should be followed by
managers and their subordinates
അധികാരവും ആശയവിനിമയവും പരമാധികാരി മുതൽ ഏറ്റവും താഴെ തലം വരെയുള്ള മേധാവി
മാരിലേയ്ക്ക് കൈമാറുന്ന ശൃംഖലയാണ് സ്കാലർ ചെയിൻ.
10. Order
(ക്രമം )
As per this principles, should be an orderly arrangement of men and material
which implies that there is a fixed place for everything and everyone in the
organisation.
ശരിയായ ജാലിയ്ക്ക് ശരിയായ ആൾ, ശരിയായവ, ശരിയായ സ്ഥാനത്ത് ഇതാണ് ക്രമം എ
ന്ന തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജോലിക്കാർക്കും
വസ്തുക്കൾക്കും ശരിയായ സ്ഥാനവും ക്രമവും ഉണ്ടായിരിക്കണം,.
11. Equity
(ന്യായദീക്ഷ)
Equity means justice and kindliness. The principle suggest that a fair and
just treatment is assured to people in similar positions.
ന്യായദീക്ഷ എന്നു പറഞ്ഞാൽ നീതിയും ദയയുമാണ്. ഒരു പോലെയുള്ള സ്ഥാനങ്ങളോട്
ന്യായമായും നീതിയോടും കൂടി പെരുമാറണം എന്നതാണ് ഈ തത്വം അനുശാസിക്കുന്നത്.
12. Stability of personnel
(ജോലിസ്ഥിരത
Fayol emphasised that managers and workers should not be shifted from their
position frequently. A person need time to adjust himself to new work
environment.
മാനേജർമാരെയും തൊഴിലാളികളെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന്
ഇടയ്ക്കിടെ മാറ്റരുതെന് ഫയോൾ ഊന്നി പറയുന്നു. പുതിയൊരു ജോലിയുമായി
ഇണങ്ങിച്ചേരാൻ ഒരാൾക്ക് കുറേ സമയം വേണ്ടിവരും.
13. Initiative
(മുൻകയ്യ്)
Initiative implies the power of thinking out and executing a plan. Employees
at all levels should be given opportunities to take initiative in work
related matters.
ഒരു പ്ലാൻ ആലോചിച്ച് ഉറപ്പിച്ച് നടപ്പാക്കുന്നതിനെയാണ് മുൻകയ്യെടുക്കൽ എന്നു
പറയുന്നത്. തൊഴിൽപരമായ കാര്യങ്ങളിൽ മുൻകയ്യെടുത്ത് പ്രവർത്തിക്കാൻ എല്ലാ
തലങ്ങളിലുള്ള ജീവന ക്കാർക്കും അവസരമുണ്ടാക്കണം
14. Espirit decorps
എസ്പിറ്റ് ദി കോർപസ്(ഐകമത്യം മഹാബലം)
The term espiritde crops means of loyalty and devotion to the group which
one belongs. The principle implies that there should be co-operation and
team spirit.
താനുൾപ്പെട്ട സംഘത്തോടുള്ള കൂറും വിധേയത്വവും എന്നാണ് എസ്പിറ്റ് ദി
കോർപസ് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം. സ്ഥാപനത്തിലെ അംഗങ്ങൾക്കിടയിൽ സഹകരണവും
സംഘബോധവും ഉണ്ടാകണമെന്നാണ് ഈ തത്വം വിവക്ഷിക്കുന്നത്.