പത്താം ക്ലാസ് പാസായവർക്ക് റെയിൽവേയിൽ 2532 ഒഴിവുകൾ


പത്താം ക്ലാസ് കഴിഞ്ഞവർക്ക് അവസരമൊരുക്കി  2532 അപ്രന്റീസ് ട്രെയിനികളെ നിയമിക്കാനൊരുങ്ങുകയാണ് സെൻട്രൽ റെയിൽവേ.

താൽപ്പര്യമുള്ളവർ ഔദ്യോഗിക വിജ്ഞാപനത്തിലെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കുക. ഫെബ്രുവരി 6 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ rrccr.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.  മാർച്ച് 5ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാൻ സമയമുണ്ട്.

ഒഴിവുകളുടെ വിശദ വിവരങ്ങൾ

പൂനെ, മുംബൈയ്, സോലാപൂർ, നാഗ്പൂർ, ഭൂസാവൽ തുടങ്ങിയ സ്ഥലങ്ങളിലും കാര്യേജ് വർക്ക്ഷോപ്പ്, പരേൽ വർക്ക്ഷോപ്പ്, മുംബൈയ് കല്യാൺ ഡീസൽ ഷെഡ്, വാഗൺ തുടങ്ങിയ യൂണിറ്റുകളിലുമായിരിക്കും നിയമനം.


പ്രായപരിധി

15 വയസിൽ കുറയാത്തവർക്കും 24 വയസിൽ കൂടാത്തവർക്കും അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം.  2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷമാണ് ഇളവ്.


വിദ്യാഭ്യാസ യോ​ഗ്യത

  • ഒരു അംഗീക‍ൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ ജയമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. 
  • ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന നാഷണൽ ട്രേ‍ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റുണ്ടാകണം.


 കളർ ഫോട്ടോ അപ്ലോഡ് ചെയ്യണം 

അപേക്ഷകർ കളർ ഫോട്ടോ അപ്ലോഡ് ചെയ്യണം (3.5cm x 3.5cm). മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമുള്ള ഫോട്ടോ ആവാൻ പാടില്ല. ജെ.പി.ജി/ ജെ.പി.ഇ.ജി ഫോർമാറ്റിലായിരിക്കണം. 100 ഡി.പി.ഐ ആയിരിക്കുകയും വേണം.  20 കെ.ബി മുതൽ 70 കെ.ബി വരെയായിരിക്കണം ഫോട്ടോയുടെ ഫയൽ സൈസ്.

തെരഞ്ഞെടുപ്പ്

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പത്താം ക്ലാസിൽ ലഭിച്ച മാർക്കിന്റെയും ഐ.ടി.ഐ ട്രേഡിൽ ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. പത്താം ക്ലാസിലും ഐ.ടി.ഐയിലും ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും.


അപേക്ഷിക്കുന്ന വിധം

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി www.rrccr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  വ്യക്തിപരമായ വിവരങ്ങൾ ശ്രദ്ധിച്ചു പൂരിപ്പിക്കാം. പേര്, അച്ഛന്റെ പേര്, ഡേറ്റ് ഓഫ് ബർത്ത്, എന്നിവ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നതിൽ നിന്ന് വ്യത്യാസമുണ്ടാവാൻ പാടില്ല.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment